പെരുമ്പാവൂർ :പെരുമ്പാവൂർ നിയോജകമണ്ഡലം മഞ്ഞപ്പിത്ത ബാധിതരുടെ കേന്ദ്രമായി രിക്കുകയാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ നിയമസഭയിൽ കുറ്റപ്പെടുത്തി .
വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം മൂന്നുപേരുടെ ജീവൻ പൊലിഞ്ഞുപോയ അവസ്ഥ ഉണ്ടായത് വേദകരവും പ്രതിഷേധാർഹവുമാണ്..
48 വയസ്സുള്ള മുടക്കുഴ പഞ്ചായത്തിലെ സജീവൻ കെ കെ ,50 വയസ്സുള്ള വേങ്ങൂർ പഞ്ചായത്തിലെ ജോളി രാജു എന്ന വീട്ടമ്മ ,51 വയസ്സുള്ള കാർത്യായനി എന്ന പേരുള്ള മറ്റൊരു വീട്ടമ്മയും മഞ്ഞപ്പിത്തത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത് സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ് .
ഇപ്പോഴും 25 വയസ്സുള്ള അഞ്ജന എന്നു പറയുന്ന ഒരു പെൺകുട്ടി കരൾ പ്രവർത്തനയോഗ്യമല്ലാതെ എറണാകുളം ലിസി ആശുപത്രിയിൽ വെന്റിലേറ്ററിലാണെന്നും ,25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അവരുടെ ജീവൻ നിലനിർത്തി വരുന്നതെന്നും എം എൽ എ പറഞ്ഞു .കൂലിപ്പണി ചെയ്ത് ജീവിക്കുന്ന
പാവപ്പെട്ടവരെ ചേർത്തുനിർത്താൻ ഗവൺമെന്റിനു കഴിയുന്നില്ല . ജനങ്ങൾ പിരിവെടുത്ത് നൽകിയതു കൊണ്ടാണ് പല കുടുംബങ്ങളും അത്യാഹിതത്തെ അതിജീവിച്ചത് .
ആന ചവിട്ടിക്കൊന്നാൽ 10 ലക്ഷം കേന്ദ്രം തരുന്ന ഈ നാട്ടിൽ
പണം കൊടുത്തു വാങ്ങിയ വെള്ളം കുടിച്ചു മരിച്ചാൽ ഉപഭോക്തൃ കോടതിയിൽ പോയാൽ മാത്രമെ 50 ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടുകയുള്ളൂ എന്ന അവസ്ഥ സംജാതമാക്കാൻ ഒരു ഗവൺമെൻറ് ശ്രമിക്കുന്നത് ശരിയല്ലെന്നും
ദുരന്തത്തിനിരയായ മുഴുവൻ പേരെയും സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു . സർക്കാർ സംവിധാനത്തിലെ പോരായ്മ മൂലം ഈ കോളി ബാക്ടീരിയയിൽ നിന്നാണ് രോഗം പകർന്നു വന്നത് എന്ന റിപ്പോർട്ട് വന്ന സാഹചര്യത്തിൽ മഞ്ഞപ്പിത്തം ബാധിച്ച മുടപ്പുഴ വേങ്ങൂർ പഞ്ചായത്തുകളിലെ
252 പേർക്കും അർഹമായ ധനസഹായം ഗവൺമെൻറ് അനുവദിക്കണഎന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ ധനാഭ്യർത്ഥന ചർച്ചയുടെ ഇടയിൽ ഗവൺമെന്റിനോട് ശക്തമായ ആവശ്യം ഉന്നയിച്ചു .
അഞ്ചു വാർഡുകളിൽ പ്രധാനമായും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പോകുന്ന സ്ഥലങ്ങളിലാണ് ഇൻഫെക്ഷൻ കണ്ടെത്തിയത്. . ചൂരത്തോട് വാട്ടർ അതോറിറ്റിയുടെ സോഴ്സ് പരിശോധിച്ചപ്പോൾ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യവും വൈറസിന്റെ സാന്നിധ്യവും കണ്ടു .ഗവൺമെന്റിന്റെ അനാസ്ഥ കൊണ്ട് ലക്ഷക്കണക്കിന് രൂപയാണ് ഈ പ്രദേശങ്ങളിലെ ആളുകൾക്ക് നഷ്ടപ്പെട്ടത് .പരിഹരിക്കാൻ ആവശ്യമായ അടിയന്തര നടപടിക്ക് ഇനിയും വൈകരുതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിയമസഭയിൽ പറഞ്ഞു .