നേര്യമംഗലം: ഗവണ്മെന്റ് ഹോസ്പിറ്റലിൽ കവളങ്ങാട് UDF മുൻ പഞ്ചായത്ത്‌ഭരണ സമതി നടപ്പിലാക്കിയ ഈവനിംഗ് OP പുൻസ്ഥാപിക്കാണമെന്നും, സ്ഥിരം ഡോക്ടറേ നിയമിക്കണമെന്നും ആവശ്യപെട്ട് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
ഹോസ്പിറ്റലിന്റെ പ്രവർത്തനം എല്ലാം മുടങ്ങിയിരിക്കുകയാണ്,ആറ് മാസം കഴിഞ്ഞിട്ടും HMC കമ്മിറ്റി വിളിച്ചു ചേർക്കുന്നില്ല, സ്ഥിരമായി ഡോക്ടമാരില്ല, വാർഡ് തലത്തിൽ മഴക്കാല പൂർവ്വ രോഗ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല.വാർഡ് തല സാനിറ്റേഷൻ ഫണ്ട് അനുവദിച്ചിട്ടില്ല കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി വച്ച ഹെൽത്ത് ഗ്രാന്റ് ഒന്നും വിനിയോഗിച്ചിട്ടില്ല. ആവോലിച്ചാലിൽ പുതിയ സബ് സെന്റർ നിർമ്മാണം ആരംഭിച്ചിട്ടില്ല. ഹോസ്പിറ്റലിൽ എല്ലാ പ്രവർത്തനങ്ങളും സ്തംഭിച്ചു എന്നും UDF ആരോപിച്ചു.
പ്രൈവറ്റ് ഹോസ്പിറ്റളുകൾക്ക് വേണ്ടിയാണ് ഈവനിംഗ് OP നിറുത്തലാക്കിയതെന്നും അടിയന്തിരമായി ഇത് ആരംഭിച്ചില്ലേൽ ശക്തമായ പ്രക്ഷോഭം ഇനിയും സങ്കടിപ്പിക്കുമെന്നു ധർണ്ണ ഉൽഘാടനം ചെയ്ത് UDF ജില്ലാ കൺവീനർ ഷിബു തെക്കുമ്പുറം പറഞ്ഞു. ജൈമോൻ ജോസ് അധ്ക്ഷനായി.
AG ജോർജ്, KP ബാബു, ഇബ്രാഹിം കവല, MS എൽദോസ്, ബാബു ഏലിയാസ്, സൈജന്റ് ചാക്കോ, AC രാജശേഖരൻ, PR രവി, PC ജോർജ്, ജിൻസിയ ബിജു, സൗമ്യ ശശി, ജിൻസി മാത്യു, രാജേഷ് കുഞ്ഞുമോൻ, സന്ധ്യ ജെയ്സൺ, KM അലിയാർ, തുടങ്ങിയവർ സംസാരിച്ചു. PMA കരിം സ്വാഗതവും, ലിനോ തോമസ് നന്ദിയും പറഞ്ഞു.
