Connect with us

Hi, what are you looking for?

NEWS

ജൈവ കാർഷിക മിഷൻ കോതമംഗലം ബ്ലോക്ക് തല കോർഡി നേഷൻ കമ്മിറ്റി രൂപീകരിച്ചു

കോതമംഗലം : സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജൈവ കാർഷിക മിഷന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് തല കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ബ്ലോക്ക് തലത്തിൽ ജൈവ മിഷന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനുമാണ് ബ്ലോക്ക് തല കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎ എം ബഷീർ യോഗം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിസാമോൾ ഇസ്മായിൽ, നോഡൽ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു വി പി, കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോൾ തോമസ്, ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി ഡോ. എസ് അനൂപം, കാർഷിക സർവകലാശാലയുടെ പ്രതിനിധിയായി ഡോ. കെ തങ്കമണി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കൃഷി ഓഫീസർമാർ, ഫാർമർ പ്രൊഡ്യൂസർ കമ്പനി പ്രതിനിധികൾ, ജൈവ കർഷകർ, ബ്ലോക്ക് തല തൊഴിലുറപ്പ് പദ്ധതിയുടെ ഓവർസിയർ, തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ വച്ച് ജൈവ കാർഷിക മിഷന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി. മിഷന്റെ ഭാഗമായി ജൈവ ഉൽപാദനോപാധികൾ നിർമ്മിക്കുന്നതിനും വിതരണം നടത്തുന്നതിനും പദ്ധതിയിടുന്നു കൂടാതെ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പരിശീലന പരിപാടികൾ ജൈവ ഉൽപാദനോപാധികളുടെ വിതരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. കോതമംഗലം ബ്ലോക്കിലെ തെരഞ്ഞെടുക്കപ്പെടുന്ന കോളേജുകൾ സ്കൂളുകൾ അംഗൻവാടികൾ എന്നിവിടങ്ങളിൽ ജൈവ രീതിയിലുള്ള പച്ചക്കറി തോട്ടങ്ങൾ ഉണ്ടാക്കുന്നതിനും പദ്ധതിയുടെ ഭാഗമായി ഉദ്ദേശിക്കുന്നു

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!