കോതമംഗലം : ആമിന അബ്ദുൾ ഖാദർ കൊലപാതക കേസ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി സംശയിക്കപ്പെടുന്നവരായ രണ്ടുപേരുടെ നാർക്കോ അനാലിസിസ് ടെസ്റ്റിനും മറ്റ് രണ്ടുപേരുടെ പോളിഗ്രാഫ് പരിശോധനയ്ക്കും നടപടിസ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അയിരൂർ പാടം ആമിന അബ്ദുൾ ഖാദർ കൊലപാതക കേസിലെ നിലവിലെ കേസ് അന്വേഷണ പുരോഗതിയെ സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.കോതമംഗലം മണ്ഡലത്തിലെ അയിരൂര്‍പാടം ആമിന അബ്ദുള്‍ഖാദര്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ചില്‍ അന്വേഷണത്തിലിരിക്കുന്ന Cr.257/CB/EKM/R/2021 U/S 302, 397 IPC നമ്പര്‍ കേസിലെ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിച്ചിരുന്നയാള്‍ മരണപ്പെട്ടുപോയിട്ടുള്ളതാണ്.
ഈ കേസിലെ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന 2 പേരെ നാര്‍ക്കോ അനാലിസിസ് പരിശോധന നടത്തുന്നതിനായി ബഹു. കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങിയിട്ടുള്ളതും തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നതുമാണ്.സംശയിക്കുന്ന മറ്റു രണ്ടുപേരുടെ പോളിഗ്രാഫ് പരിശോധന നടത്തുന്നതിനായുള്ള നടപടിയും സ്വീകരിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.