കോതമംഗലം :- കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയായ പുന്നേക്കാടും പരിസര പ്രദേശങ്ങളിലും കാട്ടാന ഇറങ്ങി. കാർഷിക വിളകൾക്കും നാശനഷ്ടം ഉണ്ടാക്കി. ആനകളെ കളപ്പാറ ഭാഗത്തേക്ക് തുരത്തി. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നൂറോളം കുടുംബങ്ങൾ താമസിക്കുന്ന രണ്ടാം വാർഡായ കൃഷ്ണപുരം കോളനി ഭാഗത്ത് കാട്ടാനയെത്തിയത്. കൃഷികൾക്കും, വളർത്തു മൃഗങ്ങളുടെ കൂടി നും നാശം വരുത്തിയ കാട്ടാന അര മണിക്കൂറോളം തമ്പടിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. തുടർന്ന് പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനു സമീപം തമ്പടിച്ച 4 ആനകളെ കളപ്പാറ ഭാഗത്തേക്ക് തുരത്തി.
സംഭവത്തെത്തുടർന്ന് വൻ ജനാവലിയാണ് സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയത്. തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി.