Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് വനമേഖലയിൽ അപൂർവയിനം തവളയെ കണ്ടെത്തി

കോതമംഗലം:വർഷത്തിൽ ഒരു തവണ മാത്രം മണ്ണിനടിയിൽ നിന്ന് പുറത്തുവരുന്ന അപൂർവമായി മാത്രം കാണപ്പെടുന്ന പാതാള തവളയെ ഭൂതത്താൻകെട്ടിൽ കണ്ടെത്തി. മലയാറ്റൂർ ഫോറെസ്റ്റ് ഡിവിഷനിലെ തുണ്ടത്തിൽ റെയിഞ്ചിലെ തേക്ക് തോട്ടത്തിന് സമീപത്തെ റോഡിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ ജി.ഗോകുലാണ് പാതാള തവളയെ കണ്ടെത്തിയത്.ബലൂൺ തവള,പർപ്പിൾ തവള എന്നി പേരുകളും ഇതിന് ഉണ്ട്.സഹ്യപർവതനിരകളിൽ മാത്രം കാണപ്പെടുന്ന ഒരിനം തവളയാണ് പന്നിമൂക്കൻ തവള അല്ലെങ്കിൽ പർപ്പിൾ ഫ്രോഗ്. ശാസ്ത്രീയനാമം നാസികാബത്രാക്കസ് സഹ്യഡെൻസിസ് എന്നാണ്.പാതാളത്തവള (പാതാൾ) എന്നും കുറവൻ എന്നും അറിയപ്പെടുന്ന, സൂഗ്ലോസിഡെ കുടുംബത്തിൽപ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസിൽ ആയി കണക്കാക്കപ്പെടുന്നു.
മാവേലിത്തവള എന്നും അറിയപ്പെടുന്ന പാതാളിൻ്റെ ബന്ധുക്കൾ മഡഗാസ്കറിലും സെയ്‌ഷെൽസ് ദ്വീപു കളിലുമാണ് ഉള്ളത്.

പ്രായപൂർത്തിയായാൽ ഇവയ്ക്ക് കടും പാടലവർണമായിരിക്കും. ഏകദേശം 7 സെന്ററി മീറ്റർ വരെ നീളമുള്ള ഇവ മണ്ണിനടിയിലാണ് ജീവിതത്തിൻ്റെ മുഖ്യഭാഗവും ചിലവഴിക്കുന്നത്. മണ്ണിനടിയിലുള്ള ചിതലുകളാണ് മുഖ്യ ആഹാരം.എന്നാൽ മൺസൂൺ കാലത്ത് പ്രത്യുത്പാദന സമയത്ത് മാത്രം രണ്ടാഴ്ചയോളം ഇവ പുറത്തേക്ക് വരും.തവളയുടെ വാൽമാക്രി ഘട്ടം കഴി ഞ്ഞാൽ പാതാള തവള മണ്ണിനടിയിലേക്കു പോകും.പിന്നീട് വർഷത്തിൽ ഒരിക്കൽ മാത്രമാണ് പുറത്തേക്കു വരുന്നത്. അതു കൊണ്ടാണ് ഇതിന് മാവേലിത്തവള എന്നൊരു പേരുകൂടിയുള്ളതെന്ന് പ റയുന്നു.പാതാള തവളയെ സംസ്‌ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കാൻ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാന വന്യ ജീവി സംരക്ഷണ ബോർഡ് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും.വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ തവള കേരളത്തിൽ അപൂർവമായി കാണപ്പെടുന്നതാണെന്നു പ്രശസ്ത വന്യജീവി ശാസ്ത്രഞ്ജൻ ഡോ. ആർ സുഗതൻ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിൽ അഡ്വ ഡീൻ കുര്യാക്കോസ്  MP ക്ക് ഗംഭീര സ്വീകരണം നൽകി. ചെറുവട്ടൂർ,നെല്ലിക്കുഴി, തൃക്കാരിയൂർ മണ്ഡലങ്ങളിലാണ് MP ക്ക് സ്വീകരണം നൽകിയത്. PAM ബഷീർ,അലി പടിഞ്ഞാറേച്ചാലിൽ, നാസ്സർ വട്ടേക്കാടൻ,...

NEWS

കോതമംഗലം : അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനും തുടർപഠനവും പഠന പിന്തുണയും നൽകുന്നതിന് വിദ്യാഭ്യാസ സർവ്വേയും വിദ്യാഭ്യാസ അവകാശ ബോധവത്ക്കരണ കാമ്പയിനും പിണ്ടിമന പഞ്ചായത്തിലെ അയിരൂർപാടത്ത് തുടക്കമായി .സമഗ്ര...

NEWS

കോതമംഗലം : പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ ഈ വർഷം 50 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. കീരമ്പാറ പഞ്ചായത്തിലെ കൂരികുളം മൾട്ടി...

NEWS

പെരുമ്പാവൂർ: ടൗൺ ബൈപ്പാസ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതിന് ശേഷമുള്ള ആദ്യ അവലോകന യോഗമാണ് പൊതുമരാമത്ത് ഗസ്റ്റ്‌ ഹൗസിൽ ചേർന്നതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആർബിഡിസികെ, റൈറ്റ്സ് പ്രതിനിധികൾ, കരാറുകൾ...