കോതമംഗലം: കീരമ്പാറ-ഭൂതത്താന്‍കെട്ട് റോഡിനോട് ചേര്‍ന്ന് നിന്നിരുന്ന തണല്‍മരം കടപുഴകി വീണു. ബുധനാഴ്ച രാത്രി ശക്തമായ മഴ പെയ്യുമ്പോഴാണ് മരം നിലംപൊത്തിയത്.കനാലിനേക്കാണ് മരം പതിച്ചിരി്ക്കുന്നത്.റോഡിലേക്ക വീഴാതിരുന്നതിനാല്‍ അപകടം ഒഴിവായി.കനാല്‍ബണ്ടുകളില്‍ ഇങ്ങനെ മറിഞ്ഞുവീഴാവുന്നവിധത്തില്‍ നിരവധി മരങ്ങള്‍ നില്‍ക്കുന്നുണ്ട്.ഇവ മുറിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വര്‍ഷങ്ങള്‍ക്ക് മുമ്പ് നട്ടുപിടിപ്പിച്ച തണല്‍മരങ്ങളാണ് ഇപ്പോള്‍ അപകടഭീക്ഷണി ഉയര്‍ത്തുന്നത്.
മരം കടപുഴകി വീണതിനൊപ്പം കനാലിന് കുറുകെയുള്ള പാലത്തിന്റെ സംരക്ഷണഭിത്തിയുടെ കല്ലുകള്‍ ഇളകി വീണിട്ടുണ്ട്.നേരത്തെതന്നെ സംരക്ഷണഭിത്തിക്ക് തകര്‍ച്ച ഉണ്ടായിരുന്നു.ഇപ്പോള്‍ കൂടുതല്‍ കല്ലുകള്‍ ഇളകിവീണത് പാലത്തിനുള്‍പ്പടെ ഭീക്ഷണിയാകുമെന്നാണ് ആശങ്ക.മരം മറിഞ്ഞുവീഴാനുള്ള സാധ്യത നേരത്തെതന്നെ പെരിയാര്‍വാലി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണെന്ന് നാട്ടുകാര്‍ പറഞ്ഞു.കനാലിലേക്ക വീണ മരം എത്രയും വേഗം നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.