കോതമംഗലം: കോതമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ നടത്തിയ പരിശോധനയില്‍ പണി നല്‍കി ബ്രത്തലൈസര്‍. പരിശോധനക്ക് വിധേയരായ ജീവനക്കാരെല്ലാം ‘ഫിറ്റ്’ ആണെന്നാണ് ശ്വാസവായുവിലെ ആല്‍ക്കഹോള്‍ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണം കണ്ടെത്തിയത്. വനിതാജീവനക്കാരെയടക്കം പരിശോധിച്ചപ്പോഴും പരിശോധനയ്‌ക്കെത്തിയ സംഘം ഊതിയപ്പോഴും ഫലം പോസിറ്റീവ് തന്നെ. ബ്രത്തലൈസറിന്റെ തകരാര്‍ ആണ് പണിതന്നതെന്നാണ് നിഗമനം.എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കോതമംഗലം ഡിപ്പോ അധികൃതര്‍ അറിയിച്ചു.


























































