കോതമംഗലം : പ്ലാമുടി- ഇരുമലപ്പടി റോഡ് കരാറുകാരനെ നഷ്ടോത്തരവാദിത്വത്തില്‍ ഒഴിവാക്കിയതായും,അവശേഷിക്കുന്ന പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 22.66 കോടി രൂപ അനുവദിച്ച പ്ലാമുടി – ഊരംകുഴി റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോട്ടപ്പടി – നെല്ലിക്കുഴി പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്ലാമുടി -ഇരുമലപ്പടി റോഡിന് കിഫ്ബിയിൽ നിന്നും 22.66 കോടി രൂപയുടെ പ്രവൃത്തിയിൽ പ്ലാമുടി മുതൽ ഇരുമലപ്പടി വരെയുള്ള ഭാഗം ബി എം ടാറിങ് പൂർത്തീകരിച്ച് തുടർന്ന് അവശേഷിക്കുന്ന പ്രവർത്തിയുടെ പൂർത്തീകരണത്തിൽ കരാറുകാരൻ വീഴ്ച വരുത്തിയതിനെ തുടർന്ന് നഷ്ടോത്തരവാദിത്വത്തില്‍ നിന്ന് ടിയാനെ ഒഴിവാക്കി പ്ലാമുടി മുതല്‍ ഇരുമലപ്പടി വരെയുള്ള ഭാഗത്തെ ബാലന്‍സ് പ്രവൃത്തികള്‍ക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി, സാങ്കേതികാനുമതി നല്‍കിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമ സഭയിൽ അറിയിച്ചു.