നേര്യമംഗലം: ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നേര്യമംഗലം വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി കുപ്പമലയിൽ ജോസഫ് (63) ആണ് മരണപ്പെട്ടത്.
കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്.
കാറിനും കെ എസ് ആർ ടി സി ബസിനും മുകളിലേക്കായാണ് മരം വീണത്. മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടർന്ന് കാർ പൂർണമായും തകർന്ന നിലയിലാണ്. മരത്തിന്റെ ശിഖരങ്ങളാണ് ബസിന് മുകളിലേക്ക് വീണത്.ഒരു ഗർഭിണി അടക്കം മൂന്ന് യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്.
ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, ജോബി ജോൺ പാലമലയിൽ,ജോബിയുടെ ഭാര്യ അഞ്ചുമോൾ ജോബി എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളുടെ വാഹനത്തിന് പുറത്തേക്കാണ് മരം കടപുഴകി വീണത്.ഒരു ഗർഭിണിയടക്കമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്..
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				