പെരുമ്പാവൂർ: ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതി പ്രകാരം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇരിങ്ങോൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച സ്കൂൾബസ്സിൻ്റെ താക്കോൽദാന കർമ്മം ജൂൺ 22 ന് 10 മണിയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭാ ചെയർമാൻ ശ്രീ. ബിജു ജോൺ ജേക്കബ്ബ് അധ്യക്ഷനായ ചടങ്ങിൽ പെരുമ്പാവൂർ എം.എൽ.എ ശ്രീ. എൽദോസ് കുന്നപ്പിള്ളി സ്ക്കൂൾ ബസ്സിൻ്റെ തക്കോൽ ഹെഡ്മിസ്ട്രസ്സ് , പ്രിൻസിപ്പാൾ, പി ടി എ പ്രസിഡൻ്റ് എന്നിവർക്ക് സംയുക്തമായി നൽകിക്കൊണ്ട് സംസാരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ്ജ് പി.എസ് മിനി സ്വാഗതം ആശംസിച്ചു.
24 ലക്ഷം രൂപ രൂപ വരുന്ന മഹേന്ദ്രയുടെ 32 സീറ്റ് സ്കൂൾ ബസ് ആണ് അനുവദിച്ചത്. ദൂര സ്ഥലങ്ങളിൽ നിന്ന് സ്കൂളിൽ പഠിക്കുന്ന കുട്ടികൾ നേരിടുന്ന യാത്ര ദുരിതത്തിന് പരിഹരമായി. വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ‘സേഫ് സ്‌കൂള്‍ ബസ്’ എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് അത്യാധുനിക രീതിയിളുള്ള ബസ്സാണ് അനുവദിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയി
ഓഡിറ്റോറിയവും സൈനിംഗ് ഹാളും ഉൾപ്പെടുന്ന രീതിയിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി നല്കണമെന്ന ആവശ്യമറിയിച്ചു കൊണ്ട് ഒരു നിവേദനം സ്കൂൾ അധികൃതർ എം.എൽ. എ യ്ക്കു കൈമാറി.
നാളിതു വരെ ഈ വിദ്യാലയത്തിനാച്ചു.യി എം.എൽ.എ നൽകി വന്ന സഹായ സഹകരണങ്ങൾ മുൻ നിർത്തി സ്കൂൾ അധികൃതർ എം.എൽ.എയ്ക്ക് സ്നേഹോപഹാരം നൽകുകയുണ്ടായി.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ജേക്കബ്ബ്, കൗൺസിലർമാരായ ശാന്ത പ്രഭാകരൻ , അനിത പ്രകാശ്, പി ടി എ പ്രസിഡൻ്റ് എൽദോസ് വീണമാലി, എം പി ടി എ പ്രസിഡൻ്റ് സരിത രവികുമാർ , സ്റ്റാഫ് സെക്രട്ടറിമാരായ ഷീജ സിസി, സമീർ സിദ്ദിഖി, സ്കൂൾ ബസ്സിൻ്റെ ചാർജ്ജ് വഹിക്കുന്ന ശാലിനി തോമസ്, വിജീഷ് വിദ്യാധരൻ, ഷെക്ക് മുഹമ്മദ് അഫ്സൽ, മുൻ എൻഎസ്എസ് പ്രസിഡന്റ് രാജഗോപാൽ, പോൾ ചെതലൻ, സഫീർ മുഹമ്മദ്, ജെഫർ റോഡ്രിഗസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ ഷിമി ആർ.സി നന്ദി അറിയിച്ച് സംസാരിച്ചു.