കോതമംഗലം: 1865-ൽ സ്ഥാപിതമായ മുൻ പ്രാദേശിക ആശുപത്രിയുടെ അടിസ്ഥാനത്തിൽ 1974-ൽ സ്ഥാപിതമായ യൂറോപ്പിലെ പ്രശസ്ത സർവ്വകലാശാലയാണ് പ്ലവൻ അന്താരാഷ്ട്ര മെഡിക്കല് യൂണിവേഴ്സിറ്റി. ബൾഗേറിയ-പ്ലവനിൽ കഴിഞ്ഞ ദിവസം നടന്ന ബിരുദ ദാന ചടങ്ങിൽ ഇറ്റലി, ഇന്ത്യ, ഗ്രേറ്റ് ബ്രിട്ടൻ, ജർമ്മനി, ഗ്രീസ്, ഫിൻലാൻഡ്, കാനഡ, ബംഗ്ലാദേശ്, അയർലൻഡ്, പാകിസ്ഥാൻ, സ്പെയിൻ, പോർച്ചുഗൽ, തുർക്കി, ഇറാഖ്, നെതർലൻഡ്‌സ്, സിംബാബ്‌വെ എന്നീ 16 രാജ്യങ്ങളിലെ 171 യുവ മെഡിക്കൽ ഡോക്‌ടർമാർ പഠിപ്പ് പൂർത്തിയാക്കി.
കോതമംഗലം സ്വദേശിനി യായ മിന്റാ റോസ് സാന്റി യാണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.ലോകമെമ്പാടുമുള്ള മലയാളികൾക്കും ഇതൊരു അഭിമാനനിമിഷം കൂടിയാണ്.
കോതമംഗലം തേക്കിലക്കാട്ട് കുടുംബയോഗം സെക്രട്ടറിയും, ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ അംബാസിഡറും , തൊടുപുഴ ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്കൂൾ ഡയറക്ടറുമായ സാന്റി മാത്യു മാടപ്പാട്ടിന്റെ മകളാണ് ഈ യുവ ഡോക്ടർ. മാതാവ് ലൗലിസാന്റി ,സഹോദരങ്ങൾ – ലിന്റാ മരിയ സാന്റി(എഞ്ചിനീയർ-സ്വിറ്റ്സലാൻഡിൽ ബാങ്ക് ഉദ്യോഗസ്ഥയാണ് ),ഇമ്മാ നുവൽ എം സാന്റി (ഐടി വിദ്യാർത്ഥി – കാനഡ)
6 വർഷത്തെ പഠനം പൂർത്തിയാക്കി ഓണെഴ്‌സ് ഓടുകൂടി ബിരുദം കരസ്‌തമാക്കിയ മിന്റാ 2023 ലെ യൂണിവേഴ്സിറ്റി മികച്ച വിദ്യാർഥിക്കുള്ള “ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയർ” പുരസ്കാര ജേതാവ് കൂടിയാണ്. മാത്രവുമല്ല മിന്റാ റോസ് ഇതോടെ ഏഷ്യയിലെ ഒന്നാം സ്ഥാനക്കാരിയും അഗോളതലത്തിൽ നാലാം സ്ഥാനക്കാരിയുമായി മാറിയിരിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന ബിരുദദാന ചടങ്ങിൽ പിതാവായ സാന്റി മാത്യുവും അമ്മ ലൗലി സാന്റിയും പങ്കെടുത്തു. യൂണിവേഴ്സിറ്റി റെക്ടർ പ്രൊഫ: ഡോ: ദോബ്രോമീർ ദിമിത്രോവ് ഓണേഴ്‌സ് ബിരുദധാരികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി ആദരിച്ചു. വിജയികളായ മറ്റു യുവ ഡോക്റ്റർമാരെയും അഭിനന്ദിച്ചു.മെഡിക്കൽ എത്തിക്സ് എന്നും കാത്തു സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അടിവരയിട്ട് പറഞ്ഞു.