കോതമംഗലം :കോതമംഗലത്ത് മോഡേൺ ക്രമിറ്റോറിയം നിർമ്മാണത്തിന് കിഫ്ബിയുടെ 4.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.കോതമംഗലം നഗരസഭ പരിധിയിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മോഡേൺ ക്രമിറ്റോറിയയുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യത്തെ സംബന്ധിച്ചും സാങ്കേതിക തടസ്സങ്ങൾ നീക്കി വേഗത്തിൽ നിർമ്മാണം ആരംഭിക്കുന്നതിനെ സംബന്ധിച്ചും എം എൽ എ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
കോതമംഗലം നഗരസഭയുടെ പരിധിയിൽ ആധുനിക വാതക ശ്മശാനം പദ്ധതിക്കായി കിഫ്ബി ഫണ്ടിൽ നിന്നും 4.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും കൂടാതെ സ്ട്രക്ച്ചറൽ സ്ക്രൂറ്റിനി, സ്റ്റാറ്റ്യൂട്ടറി ക്ലിയറൻസ് എന്നിവയും ലഭ്യമായിട്ടുണ്ട്.സാങ്കേതിക അനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണെന്നും ശേഷം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു .