കോതമംഗലത്തിൻ്റെ ഹൃദയ ഭാഗമായ മുനിസിപ്പൽ മാർക്കറ്റും പരിസരവും മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നതിനാൽ അടിയന്തിര നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രതിഷേധം നടത്തി. ദിനം പ്രതി നൂറ് കണക്കിന് ആളുകൾ ജോലി ചെയ്യുന്ന മാർക്കറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിലും പരിസരം മലീനകരണപ്പെട്ടതിലും യോഗം ഉത്കണ്ഠരേഖപ്പെടുത്തി. ആം അദ്മി പാർട്ടി സംസ്ഥാന കമ്മറ്റി അംഗം ജോൺസൺ കറുകപ്പിള്ളിൽ ഉത്ഘാടനം നിർവഹിച്ചു. ടൗൺ യുപി സ്കൂളിൻ്റെ മതിലിനോട് ചേർന്ന് മാർക്കറ്റിൽ സ്ഥിതിചെയ്യുന്ന ടോയ്ലെറ്റ് ഉപയോഗഗൂന്യമായി കൊതുകു വളർത്തൽ കേന്ദ്രമായി മാറിയിരിക്കുന്നതായി അദ്ദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ അധ്യക്യനായിരുന്നു.
മുഹമ്മദ് നൗഷാദ്, റെജി ടീച്ചർ, സാബു കുരിശിങ്കൽ, ജിജോ പൗലോസ് ഷാജു kp ബാബു പിച്ചാട്ട് , അരുൺ നെല്ലിക്കുഴി, കുമാരൻ ck ഗോപിനാഥ് KS , രവി ഇഞ്ചൂർ , പിയേഴ്സ് വാരാപ്പട്ടി, ജോയി കാട്ടുച്ചിറ വിനോദ് ഇരുമലപ്പടി രാജപ്പൻ നേര്യമംഗലം തുടങ്ങയവർ സംസാരിച്ചു. മാർക്കറ്റിലെ 100 കണക്കിന് ആളുകൾ ഒപ്പിട്ട പരാതി മണ്ഡലം പ്രസിഡൻ്റ് ജിജോ പൗലോസിൻ്റെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർമാന് കൈമാറി. പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാമെന്ന് ചെയർമാൻ K K ടോമി അറിയിച്ചു ഭാരവാഹികളെ അറിയിച്ചു.