പെരുമ്പാവൂര്‍: അഞ്ചര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. ഒഡീഷ കണ്ടമാല്‍ സ്വദേശി സമീര്‍ ദിഗല്‍(38)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒഡീഷയില്‍ നിന്ന് കഞ്ചാവുമായി വരുന്ന വഴി മുടിക്കല്‍ പവര്‍ഹൗസ് ജംഗ്ഷന് സമീപത്തുനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കിലോയ്ക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് അവിടെ നിന്ന് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് വില്‍ക്കുന്നത്.
അതിഥി ത്തൊഴിലാളികള്‍ക്കിടയിലും തദ്ദേശിയര്‍ക്കുമാണ് വില്‍പ്പന. ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലുവയിലെത്തിയ സമീര്‍ ദിഗല്‍ ഓട്ടോയിലാണ് പെരുമ്പാവൂരിലേയ്ക്ക് എത്തിയത്. ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂരിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എഎസ്പി മോഹിത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.
വിദ്യ, ദിനേശ് കുമാര്‍ എഎസ്‌ഐ പി.എ അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒ മാരായ സി.കെ മീരാന്‍, ടി.എന്‍ മനോജ് കുമാര്‍, ടി.എ അഫ്‌സല്‍, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.