കോതമംഗലം :കെ എസ് ആർ ടി സി കോതമംഗലം ഡിപ്പോയിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി . യാത്രയയപ്പ് സമ്മേളനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. എ ടി ഒ ഷാജി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി മുഖ്യപ്രഭാഷണം നടത്തി. കെ പി ബാബു, കെ എ ജോയി, കെ കെ ശിവൻ,എം ഐ അലിയാർ,പി എൻ കുഞ്ഞുമോൻ, എം കെ രാമചന്ദ്രൻ, പ്രിൻസ് വർക്കി,അനസ് മുഹമ്മദ്,സി എം സിദ്ദിഖ്, എ എൻ രാജേഷ്, അനസ് ഇബ്രാഹിം ജി സി ഐ, രമേശ്,കണ്ടക്ടർമ്മാരായ റൊമാൻസ് കെ ജോർജ്,ബിജു കെ മേനോൻ, ഡ്രൈവർമാരായ എം കെ സുരേഷ്,ഇബ്രാഹിം മച്ചിൽ,സർജന്റ് ജോഷി കുര്യാക്കോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . പ്ലസ് ടു,എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം നേടിയ ജീവനക്കാരുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു.
