കോതമംഗലം: പിണവൂർ കുടിയിൽ വീണ്ടും കാട്ടാന കുട്ടമിറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.
മാമലകണ്ടം വനത്തിൽ നിന്നും കാട്ടാനകൾ ഇറങ്ങുന്നത് പതിവായിരു
ന്നങ്കിലും അടുത്തു കുറച്ചു കാലങ്ങളായി അത് കുറച്ചു കാലമായി നിലച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ
ഇറങ്ങിയ കാട്ടാനക്കൂട്ടം നാട്ടുകാരെ ഭീതിയിലാക്കി. രാതിയിൽ എത്തിയ മൂന്ന് എണ്ണമുള്ള
ആന കൂട്ടംപിണവൂർ സർക്കാർസ്കൂൾ വളപ്പിൽ കടന്ന് വാഴകൾ നശിപ്പിച്ചു.ഇതോടൊപ്പംസ്കൂളിൽ സമിപം വീടുകളുടെ വളപ്പിലുംആനന്ദ കുടി ഭാഗത്തും കൃഷി നശിപ്പിച്ചു.വനമേഖലക്കടുത്ത് വരുന്ന വനം വകുപ്പിൻ്റെ മട്ടി തോട്ടത്തിൽ തങ്ങുന്ന ആനകൂട്ടം വൈകുന്നേരത്തോടെ ജനവാസ മേഖയിലേക്ക് ഇറങ്ങി നാശം വരുത്തുന്നു.പുലർച്ചേയാണ് ആനക്കൂട്ടം മടങ്ങുക. റോഡിൽ
ആന സാനിധ്യം പതിവായതോടെ പിണവൂർ കുടിയിൽ നിന്നും രാവിലെ വിവിധ ആവശ്യങ്ങൾക്ക് പുറത്തു പോകുന്നവർ ഭീതിയിലായിരിക്കുകയാണ്.ഈ സാഹചര്യത്തിൽ കാട്ടാന ഭീഷണിക്ക് പരിഹാരം കാണുവാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്..