കോതമംഗലം: സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ വികലമായ മദ്യനയം കേരളത്തെ ലഹരിയില്‍ മുക്കിക്കൊല്ലുന്നതിന് കാരണമാകുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത കമ്മിറ്റി.
ഐ.ടി. പാര്‍ക്കുകളില്‍ മദ്യശാല സ്ഥാപിച്ചും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കിയും റസ്റ്റോറന്‍റുകളിലും ബാറുകളിലും കള്ള് വില്‍ക്കുന്നതിനും, മസാലവൈനുകള്‍ നിര്‍മ്മിച്ച് വില്പന വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ മദ്യം കഴിപ്പിച്ച് സര്‍വ്വനാശത്തിലേയ്ക്ക് നയിക്കുന്നതിനും കാരണമാകുന്ന പുതിയ മദ്യനയം നടപ്പാക്കുന്നതില്‍ നിന്നും ഗവണ്‍മെന്‍റ് പിന്‍മാറണമെന്നും സമിതി ആവശ്യപ്പെട്ടു.
കള്ളു ഷാപ്പുകള്‍ ഹോട്ടലുകളായി പ്രവര്‍ത്തിക്കുന്നത് യുവതലമുറയെ ലഹരിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇടയാക്കും. അത് കേരളത്തെ സര്‍വ്വനാശത്തിലേക്ക് നയിക്കുമെന്ന് യോഗം വിലയിരുത്തി.
രൂപത പ്രസിഡന്‍റ് ജെയിംസ് കോറമ്പേല്‍ അദ്ധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജെയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്തു. ജോണി കണ്ണാടന്‍, ജോയ്സ് മുക്കുടം, മോന്‍സി മങ്ങാട്ട്, ക്ലിന്‍സി ജിജു, ആന്‍റണി പുല്ലന്‍, ജോബി ജോസഫ്, ഷൈനി കച്ചിറയില്‍, സുനില്‍ സോമന്‍, ജോസ് കൈതമന, ജോയി പനയ്ക്കല്‍, സിജോ കൊട്ടാരം, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, ജോയി കല്ലിങ്കല്‍, നവീന്‍ കൊട്ടയ്ക്കക്കുടി, ജിജു വറുഗീസ് എന്നിവര്‍ പ്രസംഗിച്ചു.