കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റിന്റെ 28-ാം വാർഷികവും തിരഞ്ഞെടുപ്പ് പൊതുയോഗവും വാരപ്പെട്ടി എൻഎസ്എസ് കരയോഗ ഹാളിൽ ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തി.യൂണിറ്റ് പ്രസിഡന്റ് എൻ ആർ സജീവൻ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഇ കെ സേവ്യർ ഉദ്ഘാടനം ചെയ്തു. ഗോവയിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ഷെല്ലി ജോയിയെയും ഹൈദരാബാദിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ ഹാമർ ത്രോയിൽ സ്വർണ്ണമെഡൽ നേടിയ ടി പി ലോറൻസിനെയും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികളെയും വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ മൊമെന്റോ നൽകി ആദരിച്ചു.
നിയോജകമണ്ഡലം സെക്രട്ടറി റെന്നി പി വർഗീസ്,മൈതീൻ ഇഞ്ചക്കുടി,ജിജി ഏളൂർ അനിൽ ഞളുമഠം,ഷം ജൽ പുന്നക്കോട്ടയിൽ, ആശാ ലില്ലി തോമസ്,അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് രക്ഷാധികാരി എം എസ് ബെന്നി സ്വാഗതവും സെക്രട്ടറി ഷിനോ ജോസഫ് നന്ദിയും പറഞ്ഞു.
						
									


























































