കോതമംഗലം: മഴ ആരംഭിച്ച് കനാൽ ബണ്ട് റോഡിലെ കുണ്ടിലും കുഴികളിലലും വെളളം നിറഞ്ഞതോടെ കനാലുമായി വലിയ വ്യത്യാസമില്ലാത്ത ബണ്ട് റോഡുകൾ അപകടക്കെണിയാകുന്നു . തങ്കളം-ഗ്രീന്‍വാലി റോഡിലാണി ദുസ്ഥിതി. റോഡും കനാലും തമ്മിൽ തരിച്ചറിയാനാകാതെ വാഹനങ്ങളും കാൽനടയാത്രികരും അപകടത്തിൽപ്പെടുവാൻ ഇടയാകും.
റോഡിലുടനീളം കുഴികളാണ്. കുഴികളിലെല്ലാം വെളളം നിറഞ്ഞുകിടക്കുകയാണ്.കുറേക്കാലമായി റോഡിന്റെ സ്ഥിതി ദയനീയമാണ്.വാഹനങ്ങള്‍ക്ക മാത്രമല്ല,കാല്‍നടക്കാരും പ്രയാസ്സപ്പെട്ടാണ് കടന്നുപോകുന്നത്.ഓട്ടോറിക്ഷക്കാര്‍ ഈ റോഡിലൂടെ ഓട്ടംപോകില്ല.അപകടങ്ങളും വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാകുന്നതും പതിവാണ്.ചെറിയവാഹനങ്ങള്‍ക്ക് ഓടാവുന്ന ശേഷിയെ ബണ്ട് റോഡിനുള്ളു.എന്നാല്‍ കല്ലും മണ്ണും കയറ്റിയ ടിപ്പര്‍ ലോറികളും റോഡിലൂടെ ഓടുന്നുണ്ട്.
ഇത് റോഡിന്റെ തകര്‍ച്ചക്ക് ആക്കംകൂട്ടി.അധികഭാരവുമായി ലോറികള്‍ ഓടിയതോടെ റോഡ് ഇടിഞ്ഞുതാണെന്നും നാട്ടുകാര്‍ പറഞ്ഞു.കനാലില്‍നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകാനും ഇത് കാരണമാകുന്നുണ്ട്.കാഡ കനാലുകള്‍ അടഞ്ഞുപോയി.സമീപത്തെ വീടുകളിലെ കുടിവെള്ള കിണറുകളിലേക്കും വെള്ളം ഒഴുകുന്നുണ്ട്.ഏറെകാലമായി തകര്‍ന്നുകിടക്കുന്ന റോഡ് മഴക്കാലത്തിന് മുമ്പേ സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനവുംവന്നു.എന്നാല്‍ പണികളൊന്നും നടന്നില്ല.ഇനി ഈ മഴക്കാലത്തും ദുരിതയാത്ര നടത്താനാണ് നാട്ടുകാരുടെ വിധി.