Connect with us

Hi, what are you looking for?

NEWS

പെരുമ്പാവൂര്‍ ജിഷ വധക്കേസ്; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കോടതി വിധി കേള്‍ക്കാൻ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ബലാൽസംഗം,അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനിയായ ജിഷ കൊല്ലപ്പെട്ടത്.

 

ജിഷ കേസ് നാൾ വഴി

2016 ഏപ്രിൽ 28: രാത്രി എട്ടു മണിയോടെ പെരുമ്പാവൂർ കുറുപ്പംപടിയിലെ കനാൽ പുറമ്പോക്കിലുളള ഒറ്റമുറി ഷെഡിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

2016 ഏപ്രിൽ 30: പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

2016 മെയ് 4: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും ശരീരത്തിൽ 38 മുറിവുകൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് പെരുമ്പാവൂർ ഡിവൈഎസ്പി: അനിൽകുമാറിനെ ഒഴിവാക്കി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി: എ.ബി. ജിജിമോനു ചുമതല നൽകി.

2016 മെയ് 8:  നിർമാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരുപ്പ് ജിഷയുടെ വീടിന്റെ പരിസരത്തുനിന്നു പൊലീസ് കണ്ടെത്തി.

2016 മെയ് 10: ജിഷയെ കൊലപ്പെടുത്തിയത് മുൻനിരയിലെ പല്ലിന് വിടവുളളയാളാണെന്ന ഫൊറൻസിക് നിഗമനം പുറത്ത്.

2016 മെയ് 14: കൊലയാളിയുടെ ഡിഎൻഎ വിവരങ്ങൾ പൊലീസിനു കിട്ടി. എന്നാൽ നിലവിൽ സംശയമുണ്ടായിരുന്ന ആരുമായും ഈ ഡിഎൻഎ ചേർന്നില്ല.

2016 മെയ് 16: പ്രതി നിർമാണ തൊഴിലാളി തന്നെയെന്ന് ഉറപ്പിക്കുന്നു. ഘാതകരെ തേടി പൊലീസ് സംഘം ബംഗാളിലെ മൂർഷിദാബാദിലേക്ക്.

2016 െമയ് 19: കേസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു.

2016 മെയ് 28: നിലവിലുണ്ടായിരുന്ന അന്വേഷണ സംഘത്തെ മാറ്റാൻ പിണറായി മന്ത്രിസഭയുടെ തീരുമാനം. എഡിജിപി: ബി.സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം നിലവിൽ വന്നു.

2016 മെയ് 31: ജിഷയുടെ കൈവിരലിൽ നിന്ന് ലഭിച്ച ഡിഎൻഎയ്ക്കും വസ്ത്രത്തിൽ നിന്ന് ലഭിച്ച ഉമിനീരിലെ ഡിഎൻഎയ്ക്കും തമ്മിൽ സാമ്യമുണ്ടെന്നു കണ്ടെത്തൽ.

2016 ജൂൺ 2: പ്രതിയെന്നു കരുതുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

2016 ജൂൺ 13: മരണവുമായി ബന്ധപ്പെട്ട് ജിഷയുടെ വീടിന് പരിസരത്തുളള ഇതര സംസ്ഥാന തൊഴിലാളികളെ  വിശദമായി ചോദ്യം ചെയ്യുന്നു. 25 പേരെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കുറിച്ചുളള കൃത്യമായ സൂചനയും ലഭിച്ചു.

2016 ജൂൺ 14: പ്രതിയായ അമീറുൽ ഇസ്‌ലാമിനെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റുചെയ്യുന്നു, ഊരും പേരുമാറ്റി കാർ വർക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു

2016 ജൂൺ 16: പ്രതി അറസ്റ്റിലായ വിവരം പൊലീസ് പുറത്തുവിട്ടു. മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുന്നു.

2016 സെപ്റ്റംബർ 16: കുറ്റപത്രം സമർപ്പിച്ചു.

2017 മാർച്ച് 13: ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി.

2017  ഡിസംബര്‍ 14: എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചു

2024 മെയ് 20 :  വധശിക്ഷയിയ്ക്കെതിരെ പ്രതി നൽകിയ അപ്പീലിൽ ഹൈക്കോടതി ഉത്തരവ്

You May Also Like

NEWS

കോതമംഗലം: കെ എസ് ആർ ടി സി ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയും, കണ്ണട വിതരണവും സംഘടിപ്പിച്ചു. കോതമംഗലം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നടന്ന നേത്ര...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിൽ 2 ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാൻ ആന്റണി ജോൺ എംഎൽഎ നടപ്പിലാക്കി...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 250 മീറ്റർ നീളത്തിൽ...

NEWS

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന് മുമ്പില്‍ നില്‍ക്കുന്ന പ്ലാവില്‍ നിന്ന് ചക്ക തിന്നാന്‍ എത്തിയതാണ് ആന. സമീപത്തെ കൃഷിയിടത്തെ വാഴകളും ആന...

NEWS

കോതമംഗലം: അപകടങ്ങള്‍ പതിവായതോടെ നേര്യമംഗലം-ഇടുക്കി റോഡിലെ അപകട വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യം ശക്തമായി. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ രണ്ടു വര്‍ഷം മുന്പ് റോഡ് നവീകരണം നടത്തിയെങ്കിലും കൊടുംവളവുകളൊന്നും നേരെയാക്കിയില്ല. റോഡിന്റെ വീതി കുറവും...

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...

NEWS

കോതമംഗലം : മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം എക്സൈസ് സംഘം എട്ട് ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം പൊന്തക്കാട്ടിൽ നിന്നുമാണ് ഉടമസ്ഥാനില്ലാത്ത നിലയിൽ 8 ലിറ്റർ...

NEWS

കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ  അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...

error: Content is protected !!