കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 1976-79 ബി. എ. ഇംഗ്ലീഷ് ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമവും, ഗുരുവന്ദനവും 25 ശനിയാഴ്ച 10 ന് കോളേജ് സ്റ്റുഡന്റ്‌സ് സെന്ററിൽ നടക്കും. എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് സംഗമം ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിക്കും.പ്രൊഫ. ബേബി എം വർഗീസ് മുഖ്യപ്രഭാഷണം നടത്തും.
