Connect with us

Hi, what are you looking for?

CRIME

അടഞ്ഞുകിടന്ന വീടിൻ്റെ വാതിൽ പൊളിച്ച് വീട്ടുപകരണങ്ങൾ തല്ലിത്തകർത്തു

കോതമംഗലം: അടഞ്ഞുകിടന്ന വീടിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറിയ അക്രമികൾ വീട്ടുപകരണങ്ങൾ മുഴുവൻ തല്ലിത്തകർത്തു. കോതമംഗലത്തിന് സമീപം രാമല്ലൂരിൽ കഴിഞ്ഞ രാത്രിയാണ് സംഭവം.തേനിങ്കൽ TC വർഗീസിൻ്റെ തറവാട് വീട്ടിലാണ് ആക്രമണം നടന്നത്.ഇപ്പോൾ വർഗീസിൻ്റ കൊച്ചുമകൾ ഏഞ്ചൽ ജോൺ വർഗീസിൻ്റെ ഉടമസ്ഥതയിലുള്ള ഈ വീട് ഉടമകൾ വിദേശത്തായതു കൊണ്ട് അടച്ചിട്ടിരിക്കുകയാണ്.

വീടിൻ്റെ പുറകുവശത്തെ കതക് തല്ലിപ്പൊളിച്ചാണ് അക്രമികൾ അകത്തു കയറിയത്. അലമാര, സെറ്റി, കസേരകൾ, മേശകൾ, സാനിട്ടറി ഉപകരണങ്ങൾ, ഇലക്ട്രിക് സാധനങ്ങൾ ഉൾപ്പെടെയുള്ള വീട്ടിലെ മുഴുവൻ വസ്തുക്കളും നശിപ്പിച്ചിരിക്കുകയാണ്. വീടിൻ്റെ ഭിത്തി മാത്രമാണ് അവശേഷിച്ചിട്ടുള്ളൂ.

ആൻ്റണി ജോൺ MLA ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കോതമംഗലം പോലീസും സംഭവസ്ഥലത്ത് എത്തി. കൂടുതൽ അന്വേഷണം നടത്തുന്നതിനായി വിരലടയാള വിദഗ്ദ്ധരുടെ സേവനവും അഭ്യർത്ഥിച്ചിട്ടുണ്ട്.

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും വീട്ടുടമയുടെ ബന്ധുവായ ജോസഫ് തോമസ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

NEWS

കോതമംഗലം – കോതമംഗലത്ത് വാവേലിയിൽ പട്ടാപ്പകൽ ജനവാസ മേഖലക്ക് സമീപം കാട്ടാനക്കൂട്ടമെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ഇന്ന് വൈകിട്ടാണ് പത്തോളം ആനകൾ വനാതിർത്തിയിൽ തമ്പടിച്ചത്. പ്രദേശവാസിയായ ജ്യുവൽ ജൂഡിയുടെ നേതൃത്വത്തിൽ...

NEWS

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡ് അ​യി​രൂ​ര്‍​പ്പാ​ടം മ​ദ്ര​സ ഹാ​ളി​ലെ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ടി​ന് ശ്ര​മം. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ല്‍ രാ​വി​ലെ വോ​ട്ട് ചെ​യ്ത​യാ​ള്‍ വീ​ണ്ടും ഇ​വി​ടേ​യും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യെ​ന്നാ​ണ് പ​രാ​തി. ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ര്‍ സം​ശ​യം...

error: Content is protected !!