Connect with us

Hi, what are you looking for?

NEWS

ഡ്യൂട്ടിക്കുപോയ പോലീസുകാരന്‍ ഒളിച്ചോടി; ഓടി വലഞ്ഞ് മറ്റ് പോലീസുകാര്‍

പോത്താനിക്കാട്: ജോലിക്കായി സ്റ്റേഷനിലേക്ക് പോയ പോലീസുകാരന്റെ ഒളിച്ചോട്ടത്തില്‍ വലഞ്ഞത് പോലീസ് സംഘവും വീട്ടുകാരും നാട്ടുകാരും. കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പൈങ്ങോട്ടുര്‍ മാമുട്ടത്ത് ഷാജി പോള്‍ (53) ആണ് രണ്ട് ദിവസത്തിലേറെ ഒളിച്ച് കളിച്ച് പോലീസിനെയും വീട്ടുകാരേയും വലച്ചത്. ചൊവ്വാഴ്ച്ച നൈറ്റ് ഡ്യൂട്ടിക്കായി വീട്ടില്‍ നിന്ന് കോതമംഗലത്തിന് പുറപ്പെട്ട ഷാജി കോതമംഗലത്തിന് പോകാതെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് സ്വന്തം ബൈക്കില്‍ തൊടുപുഴ ഭാഗത്തേക്ക് പോയി. ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഷാജിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. വീട്ടുകാര്‍ ആളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബുധനാഴ്ച്ച രാവിലെ ബന്ധുക്കള്‍ പോത്താനിക്കാട് സ്റ്റേഷനിലെത്തി പരാതി നല്‍ക. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് പോലീസ് സംഘം തിരഞ്ഞെങ്കിലും വല്ലപ്പോഴും ഫോണ്‍ ഓണാക്കുകയും ഉടന്‍ ഓഫാക്കുകയും ചെയ്യുകയായിരുന്നു. തൊടുപുഴ ഭാഗത്ത് നിന്ന് ടവര്‍ സിഗ്‌നല്‍ ലഭിച്ചതോടെ പോലീസ് തൊടുപുഴയില്‍ എത്തിയെങ്കിലും ഫോണ്‍ ഓഫ് ചെയ്ത് സ്ഥലം വിട്ടിരുന്നു.

പിന്നീട് മൂവാറ്റുപുഴ, കറുകടം, അടിവാട് എന്നിവടങ്ങളില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചതോടെ ഷാജി വീട്ടിലേക്ക് മടങ്ങി വരികയാണെന്ന് കരുതി ഒരു സംഘം പോലിസ് ഷാജിയുടെ വീട്ടിലേക്കുള്ള വഴിയില്‍ കാത്തു നിന്നു. എന്നാല്‍ ഇയാള്‍ മൂവാറ്റുപുഴ ടൗണിലെ പേ ആന്‍ഡ് പാര്‍ക്കില്‍ ബൈക്ക് വച്ച് ബസില്‍ മൂന്നാറിന് പോയി. രാത്രി ഒന്പതോടെ മൂന്നാറിലെത്തി. ടവര്‍ ലൊക്കേഷന്‍ ലഭിച്ച പോലീസ് സംഘവും രാത്രി മൂന്നാറിലെത്തി. തുടര്‍ന്ന് ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത് കോതമംഗലം കോടതിയില്‍ ഹാജരാക്കി. അവധി ലഭിക്കാത്തതും ജോലി ഭാരവും തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടി വന്നതുമൂലം ഉണ്ടായ മാനസിക സമ്മര്‍ദങ്ങളുമാണ് ഒളിച്ചോട്ടത്തിന് കാരണമായതെന്ന് പറയുന്നു. രണ്ട് ദിവസം അവധിയെടുത്ത് തിങ്കളാഴ്ച്ച മകളെ ആന്ധ്രയിലെ പഠന സ്ഥലത്ത് കൊണ്ടാക്കാന്‍ ഷാജി തീരുമാനിച്ചിരുന്നെങ്കിലും ജോലി ഭാരം മൂലം സാധിച്ചില്ല. അതുമൂലം ഭാര്യയാണ് മകളോടൊപ്പം പോയത്. ഇതെല്ലാം ഷാജിയെ മാനസികമായി തളര്‍ത്തിയതായാണ് പോലീസ് നിഗമനം.

You May Also Like

NEWS

കോതമംഗലം: ബോധി കലാ സാംസ്‌കാരിക സംഘടയുടെ 2025-26 വർഷത്തെ കലാസാംസ്‌കാരിക പരിപാടികൾക്ക് തുടക്കമായി. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷത യിൽ ചേർന്ന ചടങ്ങിൽ വച്ച് ബഹു: കോതമംഗലം എം.എൽ.എ ...

NEWS

കോതമംഗലം:  താലൂക്കിലെ ഭൂതത്താൻകെട്ട് -വടാട്ടുപാറ റോഡിൽ കാട്ടാനകൂട്ടങ്ങളുടെ സാന്നിധ്യം യാത്രക്കാർക്ക് ഭീഷണിയാകുന്നു. പെരിയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള ഭൂതത്താൻകെട്ട് കഴിഞ്ഞ് വടാട്ടുപാറ റോഡിലാണ് കാട്ടാനകൂട്ടങ്ങൾ രാത്രി തമ്പടിക്കുന്നത് പതിവ് കാഴ്ചയാകുന്നത്. ഭൂതത്താൻകെട്ട് അണക്കെട്ടിന് സമീപമുള്ള...

NEWS

കോതമംഗലം : സി ഐ എസ് സി ഇ റീജിയണൽ നീന്തൽ ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒന്നാം സ്ഥാനവും, 50 മീറ്റർ ഫ്രീ സ്റ്റൈലിൽ രണ്ടാം സ്ഥാനവും നേടിയ ജൂവൽ...

NEWS

കോതമംഗലം :ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഊന്നുകൽ സഹകരണ ബാങ്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുമായി സഹകരിച്ച് ബാങ്കിന്റെ ഹെഡ് ഓഫീസിൽ 20 കിലോ വാട്ട് ശേഷിയുള്ള സോളാർ പവർ...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് വനിതാ സഹകരണ സംഘത്തിന്റെ കീഴിൽ കോതമംഗലം വലിയ പള്ളിക്ക് സമീപമുള്ള ബാങ്ക് ബിൽഡിങ്ങിൽ ഗാർമെന്റ്സ് യൂണിറ്റ് ആരംഭിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് ശോഭാ രവീന്ദ്രൻ...

NEWS

കോതമംഗലം : ചേലാട് കരിങ്ങഴയിൽ കഴിഞ്ഞ 27 വർഷമായി പ്രവർത്തിക്കുന്ന ആതുര സേവന സ്ഥാപനമാണ് ബെത്സൈദ ആശ്രമം ആകാശപറവകൾ എന്ന സ്ഥാപനം ആരോരുമില്ലാത്ത പ്രായമായ സഹോദരങ്ങൾക്ക് അഭയം നൽകുന്ന സ്ഥാപനമാണ്. സമൂഹത്തിലെ നല്ലവരായ...

NEWS

കോതമംഗലം: ഐ. എം. എ. അവയവദാനകമ്മിറ്റിയുടെ സംസ്ഥാന സെമിനാര്‍ : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അവയവദാന കമ്മിറ്റിയുടെ സംസ്ഥാന സെമിനാര്‍, ഐ. എം. എ. കോതമംഗലം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം എംബിറ്റ്സ് കോളേജില്‍...

NEWS

കവളങ്ങാട് : ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്‍റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കൊലപ്പെടുത്തി ഒളിപ്പിച്ച നിലയില്‍ ഉള്ളതാണ് എന്ന് പോലീസ് സ്ഥിരീകരിച്ചു.വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ശാന്ത (61) യെയാണ്...

NEWS

കോതമംഗലം: മുപ്പത്തിയാറു മണിക്കൂർ തുടർച്ചയായി നടത്തപ്പെടുന്ന ഡോട്ട് ഹാക്ക് ഹാക്കത്തോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്‌സ് (ഐ. ട്രിപ്പൾ ഈ) എം എ എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡന്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ദ്വിദിന അന്തർദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു. പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ എമിരറ്റസ് പ്രൊഫസർ ഡോ. രാമകൃഷ്ണ രാമനാഥ് സോണ്ടേ ഉദ്ഘാടനം നിർവഹിച്ചു. ശുദ്ധമായ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള 478 പട്ടികവർഗ്ഗ വിഭാഗക്കാർക്ക്‌ ഓണ സമ്മാനമായി 1000 രൂപ വീതം നൽകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.പിണവൂർ നഗർ (വെളിയത്ത്...

NEWS

കോതമം​ഗലം: ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പൊലീസ് വ്യക്തമാക്കി. ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക...

error: Content is protected !!