കോതമംഗലം: തൃക്കാരിയൂർ ആരോഗ്യ ഉപകേന്ദ്ര മന്ദിരം നിർമ്മാണം നിലച്ചിട്ട് നാല് വർഷം പിന്നിടുന്നു.
തൃക്കാരിയൂരിലെ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം നിര്‍മ്മാണം ആരംഭിച്ചത്.എംഎല്‍എ ഫണ്ടില്‍ നിന്ന് നാല്പത് ലക്ഷം രൂപയാണ് കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്നത്.കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍ നിലച്ചു.ഫണ്ട് തികയാതെ വന്നതാണ് കാരണം.മിനുക്ക് പണികള്‍ ഉള്‍പ്പടെയാണ് അവശേഷിക്കുുന്നത്.നാല് വര്‍ഷത്തോളം കഴിഞ്ഞിട്ടും നിര്‍മ്മാണം പുനരാരംഭിക്കുന്നതില്‍ തീരുമാനമായിട്ടില്ല.കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്.
കെട്ടിട നിര്‍മ്മാണം ആരംഭിച്ചതോടെ ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തനവും നിറുത്തിവച്ചിരുന്നു.പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാണ് വര്‍ഷങ്ങളായി നിലച്ചിരിക്കുന്നത്.ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍്ക്കുമുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനം ഉള്‍പ്പടെ മറ്റിടങ്ങളിലാണ് ഇപ്പോള്‍ ക്രമീകരിക്കുന്നത്.ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം പുനാരംഭിക്കണമെന്നും കെട്ടിടം പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് .