കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മെയ് 6 തിങ്കൾ രാവിലെ 10 ന് ക്യാംപസ് മുഖാമുഖംപരിപാടി സംഘടിപ്പിക്കുന്നു. 2021 മുതൽ തുടർച്ചയായി നിർഫ് (NIRF) റാങ്കിംഗിങ്ങിൽ ഉയർന്നസ്ഥാനം , 2024- 2025 ലെ എഡ്യുക്കേഷൻ വേൾഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിൽ കേരളത്തിൽ 3 -ാം സ്ഥാനവും,ഇന്ത്യയിൽ 22 -ാം സ്ഥാനവുംകരസ്ഥ മാക്കിയതിനുപുറമെ കായിക രംഗത്ത് രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങളും സ്വന്തമായുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ വിവിധ യുജി, പിജി , ബി വോക് ,ഗവേഷണ പ്രോഗ്രാമുകളെക്കുറിച്ച് സമഗ്രമായ വിവരം നേരിട്ടു നൽകുക, ഡിഗ്രി പി.ജി പ്രവേശം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മാർ അത്തനേഷ്യസ് കോളേജിലെ ലാബുകൾ ലൈബ്രറി , ക്ലാസ് മുറികൾ എന്നിവ ഉൾപ്പെടെ തുടർ പഠനസൗകര്യങ്ങൾ അടുത്തറിയുന്നതിനുള്ള അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
കൂടാതെ അടുത്ത അധ്യയനവർഷം ആരംഭിക്കുന്ന നാലു വർഷ ബിരുദപാഠ്യപദ്ധതിയെക്കുറിച്ചു വിദ്യാർത്ഥികൾക്കും,മാതാപിതാക്കൾക്കും അധ്യാപകർക്കും കൂടുതൽ അറിയാൻ അവസരം ഒരുക്കികൊണ്ടുള്ള ഏകദിനശില്പശാലയാണ് ഒരുക്കുന്നത് . എം. ജി. സർവ്വകലാശാലയിൽ നാലുവർഷ ഡിഗ്രി പ്രോഗാം നടപ്പാക്കുന്നതു സംബന്ധിച്ച് വർക്ക്ലോർഡ്, ക്രെഡിറ്റ് കമ്മറ്റി അംഗവും പാല സെൻ്റ് തോമസ് കോളേജിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ലിബിൻ കുര്യാക്കോസ് ശില്പശാല നയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 94475 87789