കോതമംഗലം: ചൂട് കനത്ത് കോഴിപ്പിള്ളിപുഴ വറ്റിയതോടെ കോതമംഗലത്ത് വാട്ടർ അതോരിറ്റിയുടെ ശുദ്ധജല വിതരണം മുപ്പത് ശതമാനമായി കുറഞ്ഞു.
കോഴിപ്പിള്ളി പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചാണ് കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലും വിതരണം ചെയ്യുന്നത്.പുഴ വറ്റിയിരിക്കുന്നതിനാല്‍ പമ്പിംഗ് മുടങ്ങുന്നതുമൂലം കുടിവെള്ളം വിതരണം ചെയ്യാന്‍കഴിയാത്ത പ്രതിസന്ധിയിലാണ് വാട്ടര്‍ അതോറിറ്റി.രണ്ട് മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ച് 24 മണിക്കൂറും പമ്പ് ചെയ്തിരുന്നിടത്ത് ഇപ്പോള്‍ എട്ട് മണിക്കൂര്‍പോലും പമ്പിംഗ് നടത്താന്‍ കഴിയുന്നില്ല.ആവശ്യകതയുടെ മുപ്പത് ശതമാനംവെള്ളംപോലും വിതരണം ചെയ്യുന്നില്ല.ജലനിരപ്പ് താഴുമ്പോള്‍,പെരിയാര്‍വാലി കനാല്‍വഴി പുഴയിലേക്ക് വെള്ളം ഒഴുക്കിയിരുന്നു.ഒന്‍പത് ദിവസമായി പെരിയാര്‍വാലിയില്‍ നിന്ന് വെള്ളം പുഴയിലേക്ക് എത്തിയി്ട്ടില്ല.
വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം വെട്ടിച്ചുരുക്കിയതോടെ ഉപഭോക്താക്കള്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.പാചകത്തിന് പോലും വെള്ളം ഇല്ലാത്ത അവസ്ഥയിലാണ് പല വീടുകളും.ടാങ്കര്‍ വെള്ളം വിലകൊടുത്ത് വാങ്ങിയാണ് പലരും കഴിഞ്ഞുകൂടുന്നത്.കോതമംഗലം ടൗണിലെ ഹോട്ടലുകളുടെ പ്രവര്‍ത്തനവും അവതാളത്തിലാണ്.കടുത്ത ജലദൗര്‍ലഭ്യംമൂലം ആയിരക്കണക്കിന് വീട്ടുകാരും സ്ഥാപനങ്ങളും ദുരിതം നേരിടുമ്പോള്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം ദുരുപയോഗം ചെയ്യുന്നതും വ്യാപകമാണ്.കിണറുകളില്‍ ശേഖരിക്കാനും കൃഷി നനക്കാനുമെല്ലാം പൈപ്പ് വെള്ളം ഉപയോഗിക്കുന്നതാണ് പ്രശ്‌നം.ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.ഇതിനകം നിരവധി ദുരുപയോഗങ്ങള്‍ കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്തുവെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിഷ ഐസക് പറഞ്ഞു.