പെരുമ്പാവൂർ :വേങ്ങൂർ , മുടക്കുഴ പഞ്ചായത്തിലെ ഗുരുതരമായ മഞ്ഞപ്പിത്ത രോഗബാധയേറ്റവർക്ക് സർക്കാർ അടിയന്തിരമായി ധനസഹായം അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു ..
സർക്കാരിൻറെ ജലവിതരണ സംവിധാനത്തിൽ നിന്നാണ് മഞ്ഞപ്പിത്ത രോഗബാധയ്ക്ക് ഇടയായത് എന്ന് വ്യക്തമായിട്ടുണ്ട്. അത്യന്തം ഗുരുതരാവസ്ഥയിൽ ആയി കരൾ മാറ്റിവെക്കേണ്ട അവസ്ഥ പോലും വന്നിരിക്കുന്ന രോഗികളുണ്ട് .പലരും ഐസിയുവിലും വെന്റിലേറ്ററിലും ആണ് .ഈ സാഹചര്യത്തിൽ സർക്കാർ , രോഗബാധ ഏറ്റ് ഗുരുതരാവസ്ഥയിലാ യവർക്ക് അടിയന്തരമായി മൂന്നുലക്ഷം രൂപ വീതം അനുവദിക്കുവാൻ നടപടികൾ സ്വീകരിക്കണം.
90 ഓളം പേർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ,രോഗ വ്യാപനം തടയുന്നതിനുള്ള നടപടികൾ പഞ്ചായത്തും , ആരോഗ്യവകുപ്പും , ജലസേചന വകുപ്പും കൂടിച്ചേർന്ന് ഏകോപിച്ച് നടത്തുന്നതിൽ നിലവിലുള്ള പ്രവർത്തനങ്ങളിൽ സംതൃപ്തി ഉണ്ടെങ്കിലും ചികിത്സ ചെലവ് ലക്ഷങ്ങളിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിൽ ഡിസാസ്റ്റർ ആയി കണക്കാക്കി ആവശ്യമായ തുക വകയിരുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും കത്തയച്ചതായും ,ഈ ആവശ്യം ഉന്നയിച്ച് മന്ത്രിയെ നേരിൽ കാണുന്നതിനായി നാളെ തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നും എംഎൽഎ അറിയിച്ചു .