എറണാകുളം: സംസ്ഥാനത്തെ മികച്ച ജില്ലാ നിയമ സേവന അതോറിറ്റിക്കുള്ള അവാർഡ് എറണാകുളം ജില്ലക്ക് ലഭിച്ചു.ഭിന്നശേഷി ക്കാർ, ആദിവാസി ജനവിഭാഗങ്ങൾ, മുതിർന്ന പൗരൻമാർ, ട്രാൻസ്ജെൻഡർ കൾ തുടങ്ങി വിവിധ മേഖലകളിൽ മാതൃക പരമായ ശ്രദ്ധേയമായ ഇടപെടലുകളാണ് കഴിഞ്ഞകാലങ്ങളിൽ ഏറണാകുളം ജില്ലാ നിയമ സേവന അതോറിറ്റി നടത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഏറ്റവും മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് എറണാകുളം ജില്ലക്ക്
അവാർഡ് ലഭിച്ചത്.
എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജിയും ഡിഎൽഎസ്എ ചെയർപേഴ്സണുമായ ഹണി എം വർഗീസ്, സബ് ജഡ്ജിയും ഡിഎൽഎസ്എ സെക്രട്ടറിയുമായ രഞ്ജിത്ത് കൃഷ്ണൻ എൻഎന്നിവർ കെൽസ എക്സിക്യുട്ടീവ് ചെയർമാൻ എ മുഹമ്മത് മുസ്താഖിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
ജസ്റ്റിസ് സി എസ് ഡയസ്, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് വി ശൃംകുമാർ, ജില്ലാ ജഡ്ജിയും കെൽസ മെമ്പർ സെക്രട്ടറിയുമായ ജോഷി ജോൺ, ജില്ലാ ജഡ്ജിയും എഡിആർ ഡയറക്ടറുമായ എ ജൂബിയ സംസാരിച്ചു.