അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്‌മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങിൽ ലോക കേരള സഭാ അംഗം യഅനുര മത്തായി ഉദ്‌ഘാടനം നിർവഹിച്ചു. ആശ്രയം പ്രസിഡണ്ട് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര മുഖ്യാതിഥിയായി പങ്കെടുത്തു. ആശ്രയം യുഎഇ രക്ഷാധികാരികളായ ഇസ്മായിൽ റാവുത്തർ,സുനിൽ പോൾ ,നെജി ജെയിംസ്,ആനന്ദ് ജിജി, ചാരിറ്റി കമ്മിറ്റി കൺവീനർ സമീർ പൂക്കുഴി,ഷിയാസ് ഹസ്സൻ ,ആശ്രയം വൈസ് പ്രസിഡന്റ് ഷംസുദീൻ നെടുമണ്ണിൽ ചാനൽ ഫൈവ് പ്ലസ് എം.ഡി നാസർ പൊന്നാട് ആശ്രയം ലേഡീസ് വിംങ് സെക്രട്ടറി ശാലിനി സജി തുടങ്ങിയവർ സംസാരിച്ചു.
ജിതിൻ റോയിയുടെ നേതൃത്വത്തിൽ
വ്യത്യസ്തങ്ങളായ മത്സരങ്ങൾ സങ്കെടിപ്പിച്ചു ചടങ്ങിൽ ആശ്രയം മ്യൂസിക് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ഡയറക്ടറിയുടെ ഔപചാരിക ഉദ്‌ഘാടനവും ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിർവഹിച്ചു. ആശ്രയം മ്യൂസിക് ക്ലബ്ബിലെ ഗായക സംഗം അവതരിപ്പിച്ച ഗാനമേളയും ആശ്രയം ലേഡീസ് വിംങ് അണിയിച്ചൊരുക്കിയ ഡാൻസ്, ഒപ്പന എന്നിവയും ചടങ്ങിന് മികവേകി .ഒരു മാസം നീണ്ടു നിന്ന റമദാൻ ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു ക്വിസ് മാസ്റ്റർമാരായ അജാസ് അപ്പാടത്ത്, ബേനസീർ സെഹ്റിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പരിപാടികൾക്ക് ജിമ്മികുര്യൻ ,ഷാജഹാൻ ഹസൈനാർ, ട്വിങ്കിൾ വർഗീസ് ,അഭിലാഷ് ജോർജ്, ദീപു ചാക്കോ ഷബീബ്, കോയ ,സജിമോൻ ,ബോബിൻ സ്കറിയ,റഫീഖ്, ഇല്ലിയാസ്,സുബൈർ ഷൌക്കത്ത് ലതീഷ് ദീപു ചാക്കോ, അനീഷ്,ജിന്റൊ, ഷൈജ ഷാനവാസ്,അമ്പിളി സുരേഷ്, നൗഫൽ ,അനിൽ മാത്യു ,മെൽബി ജിതിൻ എന്നിവർ നേതൃത്വം നൽകി. ജനറൽ കൺവീനർ അനിൽകുമാർ സ്വാഗതവും ആശ്രയം സെക്രട്ടറി ദീപു തങ്കപ്പൻ നന്ദിയും പറഞ്ഞു.