Connect with us

Hi, what are you looking for?

NEWS

20 അടി ആഴവും 6 അടി വെള്ളവും ഉള്ള കിണറ്റില്‍ വീണ വയോധികനെ രക്ഷപ്പെടുത്തി കോതമംഗലം അഗ്നിരക്ഷ സേന

 

കോതമംഗലം: കരിങ്ങഴയിൽ ഉദ്ദേശം 20 അടി ആഴവും 6 അടി വെള്ളവും ഉള്ള കിണറിൽ അബദ്ധത്തിൽ വീണ് അവശനായ അഗസ്റ്റ്യൻ (75), കോമത്ത് വീട് , കരിങ്ങഴ കരക്കെടുത്ത് രക്ഷപെടുത്തി കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചു. കിണറിൽ വീണ ടിയാൻ വെളളമടിക്കുന്ന മോട്ടർ / പമ്പിൻ്റെ ഹോസിൽ പിടിച്ചു അവശനിലയിൽ പൊങ്ങിക്കിടക്കുകയായിരുന്നു.

കോതമംഗലം ഫയർസ്റ്റേഷൻ ഓഫീസർ ശ്രീ.C.P ജോസിൻ്റെ നേതൃത്വത്തിൽ Gr STO P.K. എൽദോസ്, GrASTO
M അനിൽ കുമാർ, മറ്റ് സേനാംഗങ്ങളായ രാകേഷ്, വൈശാഖ്, വിഷ്ണു, അനുരാജ് , ഷംജു, രാമചന്ദ്രൻ, ബിനു, ജലേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. സേനാംഗമായ വൈശാഖ് റോപ്പ് ഉപയോഗിച്ച് കിണറിൽ ഇറങ്ങി ടിയാനെ സേനയുടെ വലയിൽ കയറ്റി മറ്റ് സേനാഗങ്ങളുടെ സഹായത്താൽ കരക്കു കയറ്റുകയായിരുന്നു.

You May Also Like

NEWS

കോതമംഗലം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ പി എച്ച് ഡി നേടിയ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സി. പ്രൊഫ. മിന്നു ജെയിംസ്. വാഴക്കുളം മുണ്ടയ്ക്കൽ പരേതനായ അഡ്വ....

NEWS

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം വനമേഖലയില്‍ ഇന്ന് പകല്‍ റോഡിലിറങ്ങി കാട്ടാന. ഈ സമയം നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങളടക്കം റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ആന റോഡിലിറങ്ങിയതോടെ ഗതാഗതം...

NEWS

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളജിൽ പുതുതായി എം.ബി.എ. കോഴ്സിന് എ ഐ സി ടി ഇ യുടെ ( ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ) അംഗീകാരം ലഭിച്ചു. 60...

NEWS

പെരുമ്പാവൂർ : കുറുപ്പുംപടി ,മേതല കല്ലിൽ ക്ഷേത്രത്തിനു സമീപം അനധികൃതമായി തുടരുന്ന മണ്ണെടുപ്പ് അവസാനിപ്പിക്കാൻ റവന്യൂ മന്ത്രി സംഭവസ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യമായതെല്ലാം ചെയ്യണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു...