നെല്ലിക്കുഴി പഞ്ചായത്തിലെ അഞ്ചാം വാർഡ് തൃക്കാരിയൂർ ഹൈക്കോർട്ട് കവലക്ക് സമീപം മണലിക്കുടി എം.വി.പൗലോസ് കൃഷി ചെയ്ത കണിവെള്ളരി കൃഷിയിൽ നൂറ് മേനി വിളവ് ലഭിച്ചു. ലഷ്മിവിലാസം നിധി രമേശിൻ്റെ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത സ്ഥലത്താണ് മികച്ച വിളവ് ലഭിച്ചത്. ഹൈബ്രിഡ് ഇനമായ മുടിക്കോട് ലോക്കൽ തൈകളാണ് കൃഷിക്കായി ഉപയോഗിച്ചത്.
ജൈവ രീതിയിൽ മാത്രമാണ് കൃഷിയിറയത്. ഉല്പന്നങ്ങൾ പ്രാദേശിക വിപണിയിലൂടെ വിറ്റഴിക്കും.കൃഷിയുടെ വിജയത്തിനായി നെല്ലിക്കുഴി കൃഷിഭവൻ്റെ സഹായങ്ങളും ലഭിച്ചിരുന്നു. കൃഷിസ്ഥലത്ത് വച്ച് നടന്ന വിളവെടുപ്പിൽ അസിസ്റ്റൻ്റ് കൃഷി ഓഫിസർ ഇ.പി.സാജു,കൃഷി അസിസ്റ്റൻ്റ് വി.കെ ജിൻസ് എന്നിവർ പങ്കെടുത്തു.