Connect with us

Hi, what are you looking for?

CRIME

വീട്ടമ്മയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന സംഭവം: ഇരുട്ടില്‍ തപ്പി പോലീസ്

കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മയെ വീടിനുള്ളില്‍ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന സംഭവം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടു.പ്രതിയിലേക്കെത്താനാകാതെ പോലീസ്. അന്വേക്ഷണത്തില്‍ പോലിസ് സജീവമായിതന്നെയുണ്ട്.സംഭവസ്ഥലത്ത്നിന്ന് കണ്ടെത്തിയ തെളിവുകളൊന്നും പ്രതികളെ വെളിച്ചത്തുകൊണ്ടുവരാന്‍ പര്യാപ്തമായിട്ടില്ല.സാറാമ്മയുടെ വീടിന്റെ പരിസരങ്ങളില്‍ വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട് എത്തിയ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേക്ഷണം നടക്കുന്നത്.ഇതിനകം ഒട്ടേറെപേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.പ്രദേശവാസികളായ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും ഫലപ്രദമായില്ല.അന്വേക്ഷണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ ബന്ധുക്കളിലും പൊതുജനങ്ങളിലും ആശങ്ക ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തെളിയിക്കപ്പെടാതെ കിടക്കുന്ന ചെറുവട്ടൂരിലെ നീനി കൊലപാതകം,അയിരൂര്‍പ്പാടത്തെ ആമിന വധ കേസ് എന്നിവയുടെ ഗതിയാകുമോ സാറാമ്മ കൊലക്കേസിനുമെന്ന് സംശയിക്കുന്നവരുമുണ്ട്.പട്ടാപകല്‍ നടന്ന കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്തേണ്ടത് പോലിസിന് അഭിമാനപ്രശ്‌നംകൂടിയാണ്.അന്വേക്ഷണത്തില്‍ വഴിത്തിരിവുണ്ടാക്കാന്‍ ഇപ്പോഴത്തെ അന്വേക്ഷണസംഘത്തിന് കഴിഞ്ഞില്ലെങ്കില്‍ ഇതും ലോക്കൽ പോലീസിന് നാണക്കേടാകും. സ്വാഭാവിക നടപടിയായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്യും.

You May Also Like

NEWS

കോതമംഗലം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ പി എച്ച് ഡി നേടിയ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സി. പ്രൊഫ. മിന്നു ജെയിംസ്. വാഴക്കുളം മുണ്ടയ്ക്കൽ പരേതനായ അഡ്വ....

NEWS

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം വനമേഖലയില്‍ ഇന്ന് പകല്‍ റോഡിലിറങ്ങി കാട്ടാന. ഈ സമയം നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങളടക്കം റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ആന റോഡിലിറങ്ങിയതോടെ ഗതാഗതം...

NEWS

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളജിൽ പുതുതായി എം.ബി.എ. കോഴ്സിന് എ ഐ സി ടി ഇ യുടെ ( ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ) അംഗീകാരം ലഭിച്ചു. 60...

NEWS

പെരുമ്പാവൂർ : കുറുപ്പുംപടി ,മേതല കല്ലിൽ ക്ഷേത്രത്തിനു സമീപം അനധികൃതമായി തുടരുന്ന മണ്ണെടുപ്പ് അവസാനിപ്പിക്കാൻ റവന്യൂ മന്ത്രി സംഭവസ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ആവശ്യമായതെല്ലാം ചെയ്യണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു...