Connect with us

Hi, what are you looking for?

NEWS

വീട്ടമ്മയെ കൊലപ്പെടുത്തിയ കൊലയാളി ആന ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം നീണ്ടപാറയിലും ചെമ്പന്‍കുഴിയിലും നിരന്തരം വിളയാടുന്നു

കോതമംഗലം:കാഞ്ഞിരവേലിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കൊലയാളി ആന ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം
നീണ്ടപാറയിലും ചെമ്പന്‍കുഴിയിലും നിരന്തരം വിളയാടുന്നു. വന്‍തോതില്‍ കൃഷി നശിപ്പി്ക്കപ്പെടുന്നുണ്ട്.ഓരോദിവസവും കൂടുതല്‍ഭാഗങ്ങളിലേക്ക് ആനകളെത്തുന്ന സ്ഥിതിയാണുള്ളത്.ഇടുക്കി റോഡിലേക്കും ആനകളെത്തുന്നത് വാഹനങ്ങള്‍ക്ക് ഭീക്ഷണിയായി മാറും.

ഒരു മാസം മുമ്പ് കാഞ്ഞിരവേലിയില്‍ ഒരു വീട്ടമ്മയെ കൊലപ്പെടുത്തിയ കൊമ്പനും ജനവാസമേഖലകളിലെത്തുന്നവയിലുണ്ട്.ഈ ആന ഇപ്പോഴും അക്രമസ്വഭാവം കാണിക്കുന്നുണ്ട്.ആനകളെ ഓടിക്കാന്‍ ശ്രമിക്കുന്ന നാട്ടുകാരേയും വനപാലകരേയും തിരിഞ്ഞുനിന്ന്് ആക്രമിക്കാന്‍ ശ്രമിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.രാത്രിയില്‍ ആനകളിറങ്ങിയാല്‍ തുരുത്തിയോടിക്കാന്‍ വനപാലകരെത്താറുണ്ട്.എന്നാല്‍ ആവശ്യമായ ഒരു സംവിധാനവും വനപാലകര്‍ക്കില്ലെന്നും നാട്ടുകാര്‍ ചൂണ്ടികാട്ടി.ശക്തിയേറിയ വെളിച്ചത്തോടുകൂടിയ ടോര്‍ച്ചുപോലുമില്ല.ആനശല്യത്തിന് പരിഹാരംകാണാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

You May Also Like

NEWS

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിന ആചരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. ഇന്ദിരാ ഭവനിൽ നടന്ന സദസ്സിന്റെ ഉൽഘാടനം അഡ്വ : ഡീൻ കുര്യാക്കോസ് എം....

CRIME

കുട്ടമ്പുഴ : എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്ന മാമലക്കണ്ടം – ആവറുകുട്ടി – കുറത്തി കുടി റോഡിലെ ഗതാഗതം ഫോറസ്റ്റു ക്കാർ വീണ്ടും തടഞ്ഞിരിക്കുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ്...

NEWS

കോതമംഗലം: പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി റവന്യൂ വകുപ്പിൽ നിന്നും കെ എസ് ഇ ബോർഡ് ഏറ്റെടുത്ത കുട്ടമ്പുഴയിലെ സ്ഥലത്ത് നിർമ്മിച്ച ക്വാർട്ടേഴ്സുകൾ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന് പരാതി.പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക്...

NEWS

കോതമംഗലം: മഴ കനത്തതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു. പെരിയാറിലെ ബോട്ട് സര്‍വീസ് മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവച്ചു. 15 ഷട്ടറുകളാണ് ഡാമിനുള്ളത്. തീവ്രമഴ മുന്നറിയിപ്പ് പ്രകാരം നാളെ...