Connect with us

Hi, what are you looking for?

NEWS

വീട്ടമ്മയുടെ കൊലപാതകം; രണ്ടുപേർ കസ്റ്റഡിയിൽ; കൃത്യം നടത്തിയത് അയൽവാസിയായ ടാപ്പിങ്‌ തൊഴിലാളിയെന്ന് സൂചന

കോതമംഗലം : ചേലാട് കള്ളാട് ഭാഗത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ. കള്ളാട് ചെങ്ങമനാട്ട് വീട്ടിൽ സാറാമ്മ ഏലിയാസാണ് (72) തിങ്കളാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കൊല നടന്ന വീടിനുസമീപത്തെ കോളനിയിൽ താമസിക്കുന്ന ആളും അടുത്ത ബന്ധുവുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരുന്നു.

സമീപത്തെ സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. റബ്ബർമരം സ്ലോട്ടർ ചെയ്യുന്നതിനുള്ള പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് കൃത്യം നടത്തിയതെന്നാണ് സൂചന. ഉച്ചയ്ക്ക് 12-നും ഒരു മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. ആറുപവന്റെ ആഭരണമാണ് വീട്ടിൽനിന്നു നഷ്ടമായത്.

അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്തപ്പോൾ ഇയാൾ തനിക്കൊന്നുമറിയില്ല എന്നാണ് പറഞ്ഞത്. ബുധനാഴ്ച ഉച്ചയോടെ വീണ്ടും കസ്റ്റഡിയിലെടുത്ത് തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

താൻ തിങ്കളാഴ്ച പുറത്തിറങ്ങിയിരുന്നില്ലെന്നാണിയാൾ ആദ്യം പറഞ്ഞത്. സി.സി.ടി.വി. ദൃശ്യത്തിൽ ഇയാൾ രാവിലെ 11.50-നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിൽ വീടിന് പുറത്തിറങ്ങിയതായി വ്യക്തമായി. ഇതുവെച്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
പേനാക്കത്തി കൊണ്ട് കഴുത്തിന് കുത്തുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്. കൂടുതൽ സയൻ്റിഫിക് തെളിവുകളുടെ കൂടെ അടിസ്ഥാനത്തിൽ പോലീസ് തുടർ നടപടികളിലേക്ക് നീങ്ങും എന്നാണ് അറിയുവാൻ കഴിയുന്നത്.

📱 വാർത്തകൾ വാട്ട്ആപ്പിൾ ലഭിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ...