കോതമംഗലം: സബ് സ്‌റ്റേഷനില്‍ നിന്നും കീരമ്പാറ സെക്ഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന അണ്ടര്‍ഗ്രൗണ്ട് കേബിളിലെ തകരാർ കണ്ടെത്തി.ഉടൻ തകരാർ പരിഹരിക്കും. വിദഗ്ദ സംഘത്തിന്റെ പരിശോധനയിലാണ് മലയിന്‍കീഴിനടുത്ത് കേബിളിലെ തകരാര്‍ കണ്ടെത്തിയത്.തകരാര്‍ പരിഹരിച്ചശേഷം വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി.ജീവനക്കാര്‍.
ബുധനാഴ്ച മുതലാണ് വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടായത്. കുട്ടമ്പുഴ,കീരമ്പാറ,പിണ്ടിമന,പഞ്ചായത്തുകളേയാണ് ബാധിച്ചത്.ഇടമലയാര്‍ പവര്‍ഹൗസില്‍നിന്നുള്ള ചക്കിമേട് ഫീഡറിനെ ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ കീരമ്പാറ സെക്ഷനില്‍ വൈദ്യുതി വിതരണം സാധ്യമാക്കിയിരിക്കുന്നത്.എന്നാല്‍ വോള്‍ട്ടേജ് പ്രശ്‌നം നേരിടുന്നുണ്ട്. കേബിളിലെ തകരാർ പരിഹരിക്കുന്നതോടെ വോൾട്ടേജ് പ്രശ്നത്തിനും പരിഹാരമാകും.