കോതമംഗലം: കോഴിപ്പിള്ളി പുഴയില്‍ ജലനിരപ്പ് ഗണ്യമായി താണു. കോതമംഗലം മുനിസിപ്പാലിറ്റിയിലേയും വാരപ്പെട്ടി പഞ്ചായത്തിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ.
ഇതുമൂലം കുടിവെള്ള പദ്ധതിക്കായുള്ള പമ്പിംഗ് നടത്താന്‍ കഴിയുന്നില്ല.24 മണിക്കൂറും പമ്പ് ചെയ്താല്‍മാത്രമെ വലിയപരാതികളില്ലാതെ കുടിവെള്ള വിതരണം സാധ്യമാകുകയുള്ളു.ഇപ്പോഴത്തെ അവസ്ഥയില്‍ ഇരുപത് മണിക്കൂര്‍പോലും പമ്പിംഗ് സാധ്യമാകുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.കുറച്ചുദിവസങ്ങളായി തുടരുന്ന പ്രതിസന്ധി ഇപ്പോള്‍ മൂര്‍ഛിച്ചിരിക്കുകയാണ്.കോതമംഗലം മുനിസിപ്പാലിറ്റിയിലേയും വാരപ്പെട്ടി പഞ്ചായത്തിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്.
വീട്ടാവശ്യത്തിനുള്ള വെള്ളം പണംകൊടുത്ത് വാങ്ങേണ്ട ഗതികേടിലെത്തിയവര്‍ നിരവധിയാണ്.പെരിയാര്‍വാലി കനാലില്‍ നിന്നുള്ള വെള്ളം ശരിയായ അളവില്‍ കോഴിപ്പിള്ളി പുഴയിലെത്താത്തതാണ് പ്രതിസന്ധി ഇത്രയും മൂര്‍ഛിക്കാന്‍ കാരണം.കനാലില്‍ വെള്ളം തുറന്നുവിട്ടിട്ടുണ്ടെങ്കിലും കാടും മാലിന്യങ്ങളുംമൂലം ഒഴുക്ക് തടസ്സപ്പെട്ടതും പുഴയില്‍ വെള്ളമെത്താതിരിക്കാന്‍ കാരണമായിിട്ടുണ്ട്.കനാല്‍ അടച്ചിട്ടിരുന്നപ്പോള്‍ ശുചീകരണം നടത്താന്‍ അധികാരികള്‍ നടപടിയെടുത്തിരുന്നില്ല.രണ്ട് ദിവസം കനാല്‍ അടച്ചിട്ട് ശുചീകരണം നടത്താനുള്ള ആലോചനയിലാണ് പെരിയാര്‍വാലി അധികൃതര്‍.ഈ ദിവസങ്ങളില്‍ കുടിവെള്ളവിതരണം പൂര്‍ണ്ണമായി നിറുത്തിവക്കേണ്ട സാഹചര്യവുമുണ്ടായേക്കാം.