കോതമംഗലം : കോതമംഗലം താലൂക്കിൽ അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി പട്ടയം നൽകുന്നതിന് വേണ്ടി സ്പെഷ്യൽ ഓഫീസ് ആരംഭിച്ചു. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാറടക്കം 17 തസ്തികകളാണ് സ്പെഷ്യൽ ഓഫീസിനായി ഒരു വർഷ കാലാവധിയിൽ താല്‍ക്കാലികമായി സൃഷ്ടിച്ചിട്ടുള്ളത്.സ്പെഷ്യൽ ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മാത്യു കുഴൽ നാടൻ എം എൽ എ, ജില്ലാ കളക്ടർ എന്‍ എസ് കെ ഉമേഷ്,തഹസിൽദാർ എ എൻ ഗോപകുമാർ,എൽ ആർ തഹസിൽദാർ ഒ എസ് ജയകുമാർ,മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, എം.പി.ഐ. ചെയർമാൻ ഇ.കെ. ശിവൻ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.കെ. ശിവൻ , പി.കെ. രാജേഷ്, പി.റ്റി. ബെന്നി,മനോജ് ഗോപി, ബേബി പൗലോസ്, ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				