Connect with us

Hi, what are you looking for?

NEWS

ആയക്കാട് – വേട്ടാമ്പാറ റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നു

കോതമംഗലം : ആയക്കാട് – വേട്ടാമ്പാറ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. റോഡില്‍ പൊടിശല്യവും രൂക്ഷം. റോഡിന്റെ വീതികൂട്ടലും കയറ്റങ്ങള്‍ കുറക്കലുമെല്ലാം നവീകരണത്തിന്റെ ഭാഗമായുണ്ട്.നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ വ്യാപകമായി പൈപ്പ് ലൈന്‍ തകര്‍ച്ചയുണ്ടാകുന്നുണ്ട്. ഇതുമൂലം വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണവും മുടങ്ങുന്നുണ്ട്. പൊട്ടുന്ന പൈപ്പ് ലൈന്‍ ഉടനടി അറ്റകുറ്റപണി നടത്തി കുടിവെള്ള വിതരണം മുടങ്ങാതിരിക്കാന്‍ ജല അഥോറിറ്റി നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.

പൈപ്പ് ലൈന്‍ വേണ്ടത്ര താഴ്ത്താതെ സ്ഥാപിച്ചതുമൂലമാണ് പൊട്ടലിന് പ്രധാന കാരണമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. റോഡിന്റെ നിര്‍മാണജോലികള്‍ ഏതാനും ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. ഇതോടെ പൊടിശല്യവും രൂക്ഷമായി. റോഡരികിലെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ളവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. യാത്രക്കാരും ദുരിതം അനുഭവിക്കുന്നുണ്ട്. റോഡ് നനയ്ക്കാതായതോടെയാണ് പൊടിശല്യം വര്‍ധിച്ചത്. അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

You May Also Like

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തങ്കളം – കാക്കനാട് നാലുവരിപാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു....