Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ തേര ആദിവാസി കോളനിയിൽ 1 കോടി രൂപ ചിലവഴിച്ചു പൂർത്തീകരിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും :ആന്റണി ജോൺ എംഎൽഎ

കോതമംഗലം : പട്ടികവർഗ വികസന വകുപ്പിന്റെ അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട തേര കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കിയ വിവിധ നിർമാണ പ്രവർത്തികളുടെ ഉദ്ഘാടനം 10/03/2024 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 03 മണിക്ക് ബഹു. പട്ടികജാതി -പട്ടിക വർഗ, പിന്നാക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.

തേര ആദിവാസി കോളനിയിൽ കുടിവെള്ള പദ്ധതികൾക്കായി 3 കിണറുകളും ,റോഡ് നിർമ്മാണം (359 മീറ്റർ കോൺക്രീറ്റിങ്ങ്), ബാംബൂ ഉൽപ്പന്നങ്ങളുടെ നിർമ്മാണ യൂണീറ്റ് കെട്ടിടം,ചാവടിപ്പുര കെട്ടിട നിർമ്മാണ മടക്കം ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. നിർവഹണ ഏജൻസിയായ ഹാബിറ്റാറ്റാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്.

You May Also Like

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തങ്കളം – കാക്കനാട് നാലുവരിപാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു....