കോതമംഗലം : മലങ്കര യാക്കോബായ സുറിയാനി സഭയുടെ മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ഇന്ദിരാമ്മയുടെ ഭവനത്തിൽ സന്ദർശനം നടത്തുകയും,അനുശോചനം അറിയിക്കുകയും ചെയ്തു.
ചെമ്പൻകുഴി സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ബെൻ സ്റ്റീഫൻ മാത്യൂ കല്ലുങ്കൽ, ഡീക്കൻ ബേസിൽ പ്ലാലിക്കൽ, ചെമ്പൻകുഴി പള്ളി ഇടവകാംഗങ്ങൾ എന്നിവർ തിരുമേനിയുടെ ഒപ്പം ഉണ്ടായിരുന്നു.



























































