പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ PMGSY പദ്ധതികളിൽ 40 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴു റോഡുകൾക്കായി 2562 ലക്ഷം രൂപയുടെ നടന്നുവരുന്ന പ്രവൃത്തികൾ അതിവേഗം പൂർത്തീകരിക്കുമെന്ന് ബെന്നി ബഹനാൻ എംപിയും , എൽദോസ് കുന്നപ്പള്ളിൽ എംഎൽഎയും സംയുക്തമായി അറിയിച്ചു . പി എം ജി എസ് വൈ എൻജിനീയർമാരുടെയും ,പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും സാന്നിധ്യത്തിൽ എംപിയും എംഎൽഎയും ചേർന്ന് വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ 7 റോഡുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി .
182 ലക്ഷം വകയിരുത്തിയ 3.18 കിലോമീറ്റർ ദൈർഘ്യമുള്ള കുന്നുവഴി – പോഞ്ഞാശ്ശേരി റോഡ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട് .
226 ലക്ഷം രൂപ ചിലവഴിച്ച് 3.8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിച്ച കുറുപ്പംപടി – കുറിച്ചിലക്കോട് റോഡ് നിർമ്മാണം പൂർത്തിയായതാണ്.
415 ലക്ഷം രൂപാ വിനിയോഗിച്ച് നിർമ്മിക്കുന്ന 8.2 km ദൈർഘ്യമുള്ള വെട്ടുകവല – വേങ്ങൂർ – പുന്നയം – ചെറുകുന്നം റോഡിൻ്റെ നിർമ്മാണ പ്രവർത്തികൾ മൂന്നാഴ്ചയ്ക്കകം പൂർത്തീകരിക്കുമെന്ന് ബന്ധപ്പെട്ട കരാറുകാർ അവലോകന യോഗത്തിൽ അറിയിച്ചു .
327 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ആറ് കിലോമീറ്റർ ദൈർഘ്യമുള്ള മരോട്ടിക്കടവ് – ത്രിവേണി – പറമ്പിപീടിക – അംബേദ്കർ കനാൽമണ്ട് റോഡ് നിർമ്മാണം അവസാനഘട്ടത്തിൽ ആണ് .
350 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള കുമ്മനോട് ജയഭാരത് -ഒറ്റത്താണി പെരുമാനി റോഡിൻ്റെ ടാറിങ് വേലകൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് അറിയിച്ചു .
521 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന 8.3 കിലോമീറ്റർ ദൂരമുള്ള റബർ പാർക്ക് ആലിൻചുവട് ടാങ്ക് സിറ്റി മേപ്പറത്തുകൂടി മാങ്കുഴി റോഡിൻ്റെ അവശേഷിക്കുന്ന മൂന്നു കിലോമീറ്റർ ഭാഗം ഉടൻ പൂർത്തീകരിക്കുമെന്നും ,540 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ആറ് കിലോമീറ്റർ ദൈർഘ്യമുള്ള വല്ലം – തൊടാപ്പറമ്പ് – കാവുംപറമ്പ് – വഞ്ചി പ്പറമ്പ് റോഡിൻറെ ഡി പി ആർ അപ്പ്രൂവൽ ആയെന്നും ,ബെന്നി ബഹനാൻ എംപിയും എൽദോസ് കുന്നപ്പള്ളി എംഎൽഎയും സംയുക്തമായി അറിയിച്ചു ..മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പെരുമ്പാവൂരിൽ വളരെ കൂടുതൽ റോഡുകളാണ് പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെട്ട് നിർമ്മാണം പൂർത്തിയാക്കി വരുന്നത് .അതിവേഗം റോഡ് നിർമ്മാണം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്ന ഉദ്യോഗസ്ഥരെയും കരാർകാരെയും അഭിനന്ദിച്ചു .
കൂവപ്പടി പഞ്ചായത്തിലെ അഞ്ചുവർഷം മുമ്പ് പണി തീർത്ത മുടക്കുഴ – സൗത്ത് കണ്ണഞ്ചിറ മുഗൾ റോഡ് ,പുല്ലുവഴി – പീച്ച നാ മുഗൾ റോഡ് , ആട്ടുപടി – വായിക്കര റോഡ് , പാണ്ടിക്കാട് – മയൂരപുരം റോഡ് എന്നിവയ്ക്ക് അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ തുക വകയിരുത്തിയതായും റോഡുകളുടെ പുനർനിർമാണം ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും അറിയിച്ചു .
ഈ വർഷത്തെ പുതിയ പി എം ജി എസ് വൈ പദ്ധതികളിലേക്ക് പെരുമ്പാവൂർ നിയോജകമണ്ഡത്തിൽ നിന്ന് താഴെപ്പറയുന്ന 25 റോഡുകൾ അനുമതിക്കായി നിർദ്ദേശിച്ചതായി ബെന്നിബഹനാൻ എംപിയും , എൽദോസ് കുന്നപ്പള്ളിൽ എംഎൽഎയും സംയുക്തമായി അറിയിച്ചു .
ഓണം കുളം – ഊട്ടിമറ്റം ,
അറക്കപ്പടി – പോഞ്ഞാശ്ശേരി
ശാലേം – പുളിയാമ്പിള്ളി – തോട്ടപ്പാടം പടി റോഡ് ,
മൂഴിക്കടവ് -കോടനാട് ,
കുറിച്ചിലക്കോട് – വാണിയപ്പള്ളി -മീമ്പാറ
ഒക്കൽ- പൂതംപ്ലാക്ക – വളവുംപടി റോഡ്
വെട്ടിയേലി – നെടുങ്കണ്ണി -മീമ്പാറ റോഡ്
മലമുറി -നക്ലിക്കാട്ട് സി എൽ കോഡ് കവല റോഡ്
കൊല്ലത്താൻ കവല പിവിഐപി കനാൽ പാലം
കീഴില്ലം – കുറിച്ചിലക്കോട് റോഡിന് ചേർന്നുള്ള കനാൽ പാലം
തുരുത്തി -പാണ്ടിക്കാട് -ചൂണ്ടക്കുഴി – അകനാട് റോഡ്
മൂരുകാവ് – മരോട്ടിക്കടവ് 606 റോഡ്
എം എച്ച് കവല – മുക്കുറ്റി നട റോഡ്
ഐമുറി കവല – ഗണപതി അമ്പലം – മൈലാച്ചാൽ – ഈസ്റ്റ് ഒക്കൽ – താന്നിപ്പുഴ റോഡ്
പാണംകുഴി – ക്രാരിയേലി കൊച്ചുപുരയ്ക്കൽ കടവ് റോഡ്
കുറിച്ചിലക്കോട്… മൂഴി- മംഗലഭാരതി….. ശ്രീ ശ്രീ രവിശങ്കർ ആശ്രമം…. തോട്ടുവാ ധന്വന്തരി അമ്പലം റോഡ്.. പാലം ഉൾപ്പെടെ,,,
അറക്കപ്പടി – മംഗലത്തുനട റോഡ്
വെട്ടുവളവ് -മുനിപ്പാറ കണിച്ചാട്ടുപാറ റോഡ്
ഈസ്റ്റ് ഐമുറി – പഞ്ചായത്ത് റോഡ്
ചൂരത്തോട് -മേക്കപ്പാല റോഡ്
നെടുങ്ങപ്ര ചൂരത്തോട് റോഡ്
നെടുങ്ങപ്ര – കൊച്ചങ്ങാടി – ക്രാരിയേലി റോഡ്
ഐരാപുരം കോളേജ് ജംഗ്ഷൻ – പറമ്പിൽപീടിക റോഡ്
വലിയപാറ -കൊമ്പനാട് റോഡ്
ചേരാനല്ലൂർ – നീലേശ്വരം (പെരിയാർ പുതിയപാലം) റോഡ്
പി എം ജി എസ് വൈ പദ്ധതികളുടെ അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ടി അജിത്കുമാർ , പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി അവറാച്ചൻ , എൻ.പി. അജയകുമാർ , ഷിഹാബ് പള്ളിക്കൽ ,സിന്ധു അരവിന്ദ് ,ശില്പ സുധീഷ് , പിഎംജിഎസ് വൈ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാജൻ
തുടങ്ങിയവർ സംസാരിച്ചു .