കോതമംഗലം : നെല്ലിക്കുഴി ചെറുവട്ടൂർ ഗവ എൽപി സ്കൂളിന്റെ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിത വിദ്യാലയ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം നടത്തി.ശില്പിയും പൂർവ്വ വിദ്യാർത്ഥിയുമായ രവീന്ദ്രൻ ചെങ്ങനാട്ട് സ്കൂളിനായി നിർമ്മിച്ച ശിൽപ്പത്തിന്റെ സമർപ്പണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം അലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ബി ജമാൽ, പഞ്ചായത്ത് അംഗം ഷറഫിയ ശിഹാബ്, കോതമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മനോശാന്തി കെ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജാദ് എസ് എസ്, കോതമംഗലം മുൻ ബി പി ഒ എസ് എം അലിയാർ, എസ് എം സി മെമ്പർ ചെറുവട്ടൂർ നാരായണൻ, പൊതു വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ട് റിട്ട. എ ആർ പ്രസാദ്, എസ് എം സി വൈസ് പ്രസിഡന്റ് റ്റി എ ബഷീർ, റഹ്മാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ& എസ് എം സി മെമ്പർ ഹസൈനാർ മാസ്റ്റർ, മുൻ എസ് എം സി ചെയർമാൻ റഷീദ് കവലയ്ക്കൽ, മാധ്യമപ്രവർത്തകൻ എ എം അബ്ദുൽ സുബൈർ, ചെറുവട്ടൂർ ഗവ. യു പി എസ് ഹെഡ്മാസ്റ്റർ റ്റി എ അബൂബക്കർ, ചെറുവട്ടൂർ ഗവ യു പി എസ് എസ് എം സി ചെയർമാൻ കെ സി അയ്യപ്പൻ, എം പി റ്റി എ പ്രസിഡന്റ് അജിത സന്തോഷ്, സീനിയർ അസിസ്റ്റന്റ് അൻസ കെ എ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ വി എസ് സൂര്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ സൈനുദ്ദീൻ കെ എച്ച് സ്വാഗതം എസ് എം സി ചെയർപേഴ്സൺ അഞ്ചു വിപിൻ നന്ദിയും രേഖപ്പെടുത്തി.