Connect with us

Hi, what are you looking for?

NEWS

വേട്ടാമ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോതമംഗലം: പെരിയാറില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. കോതമംഗലത്തിന് സമീപം വേട്ടാമ്പാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ, കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി (38) ആണ് മരിച്ചത്. കൊച്ചി മെട്രോ ട്രാഫിക് കൺട്രോളർ ആണ് .
വേട്ടാമ്പാറ പമ്പ് ഹൗസിന് സമീപം അയ്യപ്പന്‍കടവില്‍ ഇന്ന് ഞായർവൈകീട്ട് 3.15-ഓടെയാണ് സംഭവം. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് ഇവിടെ ഇന്ന് ഉച്ചയോടെ വിനോദയാത്രക്കെത്തിയത്.
സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കോതമംഗലം ഫയർഫോഴ്സ് സ്‌കൂബാ ടീം രണ്ട് മണിക്കൂറോളം പുഴയില്‍ തിരച്ചില്‍ നടത്തി. കാണാതായ ഭാഗത്തുനിന്ന് അര കിലോമീറ്റര്‍ മാറി പുഴയിലെ പൊട്ടവഞ്ചി ഭാഗത്തുനിന്നും വൈകിട്ട് 6 ഓടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കോതമംഗലം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ
സി. പി ജോസിന്റെ നേതൃത്വത്തിൽ
പി. കെ എൽദോസ്,
എം അനിൽകുമാർ,
മുഹമ്മദ് ഷാഫി
പി.എം റഷീദ്
സിദ്ധീഖ് ഇസ്മയിൽ
അനുരാജ് എം ആർ
അൻസൽ കെ എ
വൈശാഖ് ആർ എച്,
ബിനു പി,
സുധീഷ്,
അഖിൽ എന്നിവരടങ്ങിയ സംഘമാണ് തിരച്ചിലിൽ പങ്കെടുത്തത്.

You May Also Like

NEWS

കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...

NEWS

കോതമംഗലം : മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം എക്സൈസ് സംഘം എട്ട് ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം പൊന്തക്കാട്ടിൽ നിന്നുമാണ് ഉടമസ്ഥാനില്ലാത്ത നിലയിൽ 8 ലിറ്റർ...

NEWS

കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ  അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...

NEWS

തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....

NEWS

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സൗത്ത് പൊന്നാനി ചന്തക്കാരൻ സിദ്ധിഖ് (സിദ്ദിക്കുട്ടി 33) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലേറെയായി. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുന്നില്ല. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്....

NEWS

കോതമംഗലം: പെരിയാറില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോലഞ്ചേരിയില്‍ അമ്മിണിയുടെ മകന്‍ അജയ് മാത്യു (42)ആണ് മുങ്ങി മരിച്ചത്.കീരംപാറ പഞ്ചായത്തിലെ കൂരിക്കുളം കടവിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം.കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ...

CRIME

മുവാറ്റുപുഴ :ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ താലൂക്ക് മുളവൂർ വില്ലേജ് പെഴക്കപ്പിള്ളി കരയിൽ തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞ് (കുരിശ്...

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

ACCIDENT

കോതമംഗലം :കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കവളങ്ങാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപമാണ് റോഡിൽ നിന്നും പത്തടി താഴെയുള്ള വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് അപമുണ്ടായത്. നെടുങ്കണ്ടം സ്വദേശികൾ മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക്...

error: Content is protected !!