കോതമംഗലം : ചെമ്പൻകുഴി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെയും,കോതമംഗലം മാർ ബസ്സേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും പള്ളിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്കുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും നടത്തപ്പെട്ടു. പള്ളി വികാരി ഫാ.ബെൻ സ്റ്റീഫൻ മാത്യൂ കല്ലുങ്കൽ അച്ചൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമ്മാരായ ഹരീഷ് രാജൻ, സന്ധ്യ ജെയ്സൺ, പൗലോസ് ഒറവമാലില്‍ അച്ചൻ, കുര്യാക്കോസ് പാറയിൽ അച്ചൻ ട്രസ്റ്റിമാരായ ജോസഫ്കുട്ടി പ്ലാപ്പുഴ, പ്രസാദ് പുക്കുന്നേൽ, കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.ക്യാമ്പിൽവിദഗ്ധരായ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ നേത്ര രോഗ വിഭാഗം,ത്വക്ക് രോഗ വിഭാഗം,അർബുദ രോഗ വിഭാഗം (oncology),ഇ എൻ ടി,ശ്വാസകോശ രോഗ വിഭാഗം എന്നീ വിഭാഗങ്ങളിലായി നിരവധി പേർ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി.
