പല്ലാരിമംഗലം: പാർപ്പിടം, ഉദ്പാദനം, കുടിവെള്ളം, അതിദാരിദ്ര്യ നിർമ്മാർജ്ജനം, കായിക മേഖല എന്നിവക്ക് പ്രാധന്യം നൽകി പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് 2024 – 2025 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അവതരിപ്പിച്ചു. ലൈഫ് ഭവനപദ്ധതി 4 കോടി, ഉദ്പാദന മേഖല 48 ലക്ഷം, കുടിവെള്ളം 35 ലക്ഷം, അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് 10 ലക്ഷം, കായിക മേഖലക്ക് 5 ലക്ഷം എന്നിങ്ങനെ 158919000 രൂപ വരവും 157844000 രൂപ ചെലവും 107500 രൂപ നീക്കിയിരുപ്പുമാണ് പ്രതീക്ഷിക്കുന്നത്.
പ്രസിഡന്റ് ഖദീജ മുഹമ്മദ് ആമുഖ പ്രസംഗം നടത്തി. പുലിക്കുന്നേപ്പടി മൃഗാശുപത്രി നവീകരണം 5 ലക്ഷം, വനിത ഗ്രൂപ്പുകൾക്ക് തയ്യൽ മെഷീൻ വിതരണം 8 ലക്ഷം, പഞ്ചായത്ത് ഓഫീസ് നവീകരണം 8 ലക്ഷം, അടിവാട് മിനി സ്റ്റേഡിയത്തിൽ ഗാലറി നിർമ്മാണം 460000.