കോതമംഗലം : ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കോതമംഗലം താലൂക്കിൽ 2618 മുൻഗണന കാർഡുകൾ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി ജി ആർ അനിൽ നിയമസഭയിൽ അറിയിച്ചു. താലൂക്കിൽ പുതിയതായി മുൻഗണന കാർഡുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.എല്ലാ മാസവും, ചികിത്സാര്‍ത്ഥം ഗുരുതര രോഗമുള്ളവര്‍ ഉള്‍പ്പെടുന്ന റേഷന്‍കാര്‍ഡ് തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ പരിശോധിച്ച് യോഗ്യരായവര്‍ക്ക് കാര്‍ഡുകള്‍ മുന്‍ഗണനയിലേക്ക് മാറ്റി വരുന്നു. കൂടാതെ തരം മാറ്റുന്നതിനായി ആവശ്യമായ രേഖകള്‍ സഹിതം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സമയപരിധിക്കുള്ളില്‍ ഓണ്‍ലൈനായി നേരിട്ടോ, അക്ഷയ മുഖേനയോ ലഭ്യമാകുന്ന അപേക്ഷകള്‍ പരിശോധിച്ചും അര്‍ഹരായവര്‍ക്ക് മുന്‍ഗണനാകാര്‍ഡ് അനുവദിച്ചു വരുന്നു.
തരം മാറ്റുന്നതിനായി നവകേരള സദസ്സ് മുഖേന ലഭിച്ച 64 അപേക്ഷകളില്‍ 29 എണ്ണം മുന്‍ഗണനയ്ക്കുള്ള കരട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോതമംഗലം താലൂക്കില്‍ 2618 മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.
പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ ഒഴിവാക്കുന്ന മുറയ്ക്ക് മാത്രമേ അര്‍ഹരെ ഉള്‍പ്പെടുത്താനാകൂ എന്നതിനാൽ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നു വരുന്നതോടൊപ്പം ലഭ്യമാകുന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരെ പട്ടികയില്‍ ഒഴിവുണ്ടാകുന്ന മുറയ്ക്ക് മുൻ ണനയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ സഭയിൽ അറിയിച്ചു.