കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ സസ്യ ശാസ്ത്രവിഭാഗം,സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സഹകരണത്തോടെ ആവാസവ്യവസ്ഥകളുടെ ആരോഗ്യം വിലയിരുത്തുന്നതിൽ ശുദ്ധജല ആൽഗെകളുടെ പങ്ക് എന്ന വിഷയത്തിൽ ദ്വിദിന ദേശീയ ശിൽപശാല സംഘടിപ്പിച്ചു.ശില്പശാല പ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജൻ ഡോ .ജൂഡ് ഇമ്മാനുവൽ ഉദ്ഘാടനം ചെയ്‌തു. കാലാവസ്ഥ വ്യതിയാനം സമുദ്രങ്ങളെയും നദികളെയും തടാകങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തെകുറിച്ചു അദ്ദേഹം സംസാരിച്ചു. ഈ മാറ്റങ്ങളെ നേരിടാനും വെള്ളത്തിനടിയിലുള്ള ജീവജാലങ്ങളെ സംരക്ഷിക്കാനുമുളള വഴി കൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശില്പശാലയിൽ അദ്ദേഹം വിശദമായി പറഞ്ഞു . കാലാവസ്ഥ വ്യതിയാനം കുറയ്ക്കാൻ നടപടി സ്വീകരിച്ച് ജലജീവികളെയും സസ്യങ്ങളെയും സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
മാർ അത്തനേഷ്യസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി. വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, തേവര സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ പ്രഭാഷണം നടത്തി.
മദ്രാസ് ക്രിസ്ത്യൻ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ബി. ബാബു, മാല്യങ്കര എസ്.എൻ.എം. കോളേജ് അസിസ്റ്റൻ്റ് പ്രൊഫസറും, സസ്യ ശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. സനിൽകുമാർ, മാള കാർമൽ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ ജിയോ ജോസഫ് എന്നിവർ ആൽഗകളെ സംബന്ധിച്ച അസംഖ്യം വിഷയങ്ങൾ രണ്ട് ദിവസങ്ങളിലായി അവതരിപ്പിച്ചു. ശിൽപശാലയുടെ സമാപന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. വകുപ്പ് മേധാവി ഡോ. അജി അബ്രാഹാം, കോർഡിനേറ്റർ ഡോ.ജയലക്ഷ്‌മി പി.എസ്, ജോയിൻ്റ് കോർഡിനേറ്റർമാരായ മെറിൽ സാറാ കുര്യൻ, ശരത് ജി നായർ ,സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ഐശ്വര്യ ജി. എസ്., മെഹ്റുന്നിസ നാസ്സർ, ബാദുഷ സുബൈർ എന്നിവർ നേതൃത്വം നൽകി.