Connect with us

Hi, what are you looking for?

NEWS

എം. എ. കോളേജിൽ പൂർവ്വ വിദ്യാർത്ഥി – അദ്ധ്യാപക സംഗമം നടന്നു

 

കോതമംഗലം :പഠനവും, പ്രണയവും, രാഷ്ട്രീയവും കളി തമാശകളുമായി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ ക്ലാസ് മുറികളിലും ഇടനാഴികളിലും, കുന്നിൽ മുകളിലുമായി സഞ്ചരിച്ച് വളര്‍ന്ന്, സമൂഹത്തിന്റെ പല തുറകളിലായി, പല നാടുകളിലായി കഴിയുന്നവര്‍ ഒരിക്കൽ കൂടി പഴയകാല സൗഹൃദവും, ഓർമകളും, സ്നേഹവും പങ്കുവെക്കാൻ കുന്നിൻ മുകളിലെ കലാലയ മുറ്റത്ത് ഒത്തുചേര്‍ന്നപ്പോള്‍ അത് അവിസ്മരണീയമായ അനുഭവമായി മാറി .

വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്ത തരത്തിലുള്ള വികാര തള്ളിച്ചകളുമായാണ് പലരും സംഗമത്തില്‍ സംബന്ധിച്ചത്. എത്രപറഞ്ഞാലും തീരാത്ത കാര്യങ്ങളായിരുന്നു പലര്‍ക്കും പറയാനുണ്ടായിരുന്നത്. സഹപാഠികളുമൊത്ത് പാഠങ്ങള്‍ പഠിച്ച് മുന്നേറിയതിനൊപ്പം പ്രണയിച്ചതും കോളജ് കലോത്സവങ്ങളില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച് സമ്മാനം വാങ്ങിയതും അധ്യാപകരെക്കുറിച്ചുള്ള ഓര്‍മകളും… അങ്ങനെ നൂറുകൂട്ടംകാര്യങ്ങളാണ് അവര്‍ക്ക് ഓര്‍ത്തെടുക്കാനും ചേർത്ത് അയവിറക്കാനും ഉണ്ടായിരുന്നത്. സംഗമം കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് ഉദ്ഘാടനം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. കെ. എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ സെക്രട്ടറി ബാബു ഏലിയാസ്, വൈസ് പ്രസിഡന്റ് മോഹന ചന്ദ്രൻ പി. കെ, ജോയിന്റ് സെക്രട്ടറി ആശ ലില്ലി തോമസ്, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പഴയകാല സഹപാഠികള്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് സൗഹൃദം ഒന്നുകൂടി വിളക്കിച്ചേര്‍ക്കുമ്പോള്‍ അതിന് പത്തരമാറ്റിന്റെ തിളക്കവും, മുല്ലപ്പൂവിന്റെ സുഗന്ധവും കൈവരികയായിരുന്നു. ചടങ്ങിൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ജയിൽ വകുപ്പ് അസ്സി. സൂപ്രണ്ട് ഏലിയാസ് വർഗീസ്,രാഷ്ട്രപതിയുടെ അതി വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം നേടിയ ഇന്റലിജൻസ് ബ്യുറോ ഓഫീസർ രാജൻ പി. എസ്, അഗ്നി രക്ഷാനിലയം സീനിയർ ഓഫീസർ റഷീദ് പി എം, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ഷെമീർ എം. എം, മികച്ച തഹസിൽദാറിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ റെയിച്ചൽ കെ വർഗീസ്, നടനും, ചലച്ചിത്ര തിരക്കഥാകൃത്തുമായ ആദർശ് സുകുമാരൻ എന്നീ പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു.പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്റെ പുതിയ ഭാരവാഹികളായി കെ. എം കുര്യാക്കോസ് (പ്രസിഡന്റ് ), ഡോ. എബി. പി വർഗീസ് (സെക്രട്ടറി ), ആശ ലില്ലി തോമസ് (വൈസ് പ്രസിഡന്റ് ), മോഹന ചന്ദ്രൻ പി. കെ (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.

 

 

ചിത്രം : കോതമംഗലം എം. എ. കോളേജിലെ പൂർവ്വ വിദ്യാർത്ഥി സമ്മേളനം കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് ഉദ്ഘാടനംചെയ്യുന്നു. ആശ ലില്ലി തോമസ്, ഡോ. മഞ്ജു കുര്യൻ, ബാബു ഏലിയാസ്, പ്രൊഫ. കെ. എം. കുര്യാക്കോസ്, മോഹനചന്ദ്രൻ പി. കെ. എന്നിവർ സമീപം

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...

NEWS

കോതമംഗലം: കോതമംഗലം എം. എ. കോളേജ് റിട്ട. ഉദ്യോഗസ്ഥൻ സബ് സ്റ്റേഷൻ പടി ഇലവനാട് നഗറിൽ മാലിയിൽ എം. എ. ദാസ് (84) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകിട്ട് 3 മണിക്ക് വസതിയിലെ ശു...

NEWS

കോതമംഗലം:  ചെറുവട്ടൂർ സ്വദേശി സിപിഐയുടെ യുവ നേതാവായിട്ടുള്ള പി കെ രാജേഷ് സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ആണ് സംസ്ഥാന കൺട്രോൾ കമ്മീഷൻ...

NEWS

കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...

NEWS

  കോതമംഗലം: അഖില കേരള വായനോത്സവത്തിന്റെ കോതമംഗലം താലുക്ക്തല വായനാ മത്സരം നടന്നു. ടൗൺ യു പി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഒ...

NEWS

കോതമംഗലം : അഖില കേരള നീന്തൽ മത്സരം “ദി ഷാർക്ക് ചലഞ്ച് 2025” കോതമംഗലം എം എ കോളേജ് സ്വിമ്മിംഗ് പൂൾ കോംപ്ലക്സിൽ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം...

NEWS

കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

error: Content is protected !!