കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന നസറുദ്ദീന്റെ രണ്ടാം ചരമദിനമായ ഫെബ്രുവരി പത്തിന് വ്യാപാരി വ്യവസായി ഏകോപനസമിതി കോതമംഗലം നിയോജകമണ്ഡലം യൂത്ത് വിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ 2024 പദ്ധതി തുടങ്ങിയിട്ടുള്ളത്. കാരുണ്യ പദ്ധതിയുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മുഴുവൻ അഗധി അനാഥമന്ദിരത്തിലെ അന്തേവാസികൾക്ക് സ്നേഹവിരുന്ന് ഒരുക്കുക,
കിടപ്പ് രോഗികൾക്ക് ഭിന്നശേഷിക്കാർക്ക് എന്നിവർക്കായി ഉപകരണങ്ങൾ നൽകുക, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക,
ലഹരി മയക്കുമരുന്ന് എന്നിവക്കെതിരെ ബോധവൽക്കരണവും ലഘുലേഖ വിതരണവും തുടങ്ങിയവയാണ് കാരുണ്യം 20024 ലക്ഷം ഇടുന്നത്.ഇതോടനുബന്ധിച്ച് കോതമംഗലം നഗരത്തിലെ ബസ്സോലിയോസ് ഓർഫനേജിലെ അന്തേവാസികൾക്ക് സ്നേഹവിരുന്ന് ഒരുക്കിക്കൊണ്ട് കാരുണ്യം 2024 ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഏകോപന സമിതി നിയോജകമണ്ഡലം പ്രസിഡണ്ട് സേവിയർ അധ്യക്ഷതവഹിച്ചു.കോതമംഗലം മാർത്തോമ ചെറിയപള്ളി വികാരി ജോസ് പരുത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫോട്ടോ അനാച്ഛാരണവും കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി, നിർവ്വഹിച്ചുബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് പി എം എ ബഷീർ ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്,അനിൽ ഞാളും മഠം, ഫാദർ ജോബി ജോസ് തോംബ്ര ,എം എം അലിയാർ ,ഷെറൂ എം എ ,മൈതീൻ ഇഞ്ച കൂടി , സിബി കെഎ , ഉമ്മർ കുഞ്ചാട്ട് അൻവർ എൻ എ അജിംസ് തോട്ടുചാലി തുടങ്ങിയവർ പങ്കെടുത്തു.പി എം ഷംജൽ സ്വാഗതവുംറെന്നി പി വർഗ്ലീസ്സ് നന്ദിയും പറഞ്ഞു.